എ.ഐ.സി ഇന്ത്യയില്‍ നിന്ന് യുകെയിലേക്ക് കുടിയേറിയ ഇടതുപക്ഷ ചിന്താഗതിയുള്ളവരെ സംഘടിപ്പിച്ച് ശക്തരാക്കുന്നതിന്റെ ഭാഗമായി ബെല്‍ഫാസ്റ്റില്‍ , നോര്‍ത്തെന്‍ അയര്‍ലാന്‍ഡില്‍ ബ്രാഞ്ച് രൂപീകരിച്ചു. ബെല്‍ഫാസ്റ്റ്, ഇന്ത്യന്‍ കമ്യൂണിറ്റി ഹാളില്‍ വച്ച് നടന്ന പ്രഥമ ബ്രാഞ്ച് കമ്മറ്റിയില്‍ ഇന്ത്യന്‍ വര്‍ക്കേര്‍സ് അസോസിയേഷന്‍ പ്രസിഡണ്ട് സഖാവ ദയാല്‍ ബിഗരിയും എ.ഐ.സി എക്സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് വേണ്ടി ആന്ഗ്ലിയ കമ്യൂണിസ്റ്റ് സ്റ്റുഡന്റ്സ് യൂണിയന്‍ ജനറല്‍ സെക്രട്ടറി ബൈജു തിട്ടാല മുഖ്യ അതിഥിയായിരുന്നു.
യോഗം ഉല്‍ഘാടനം ചെയ്ത് സംസാരിച്ച സഖാവ ദയാല്‍ ബിഗരി എഐസി യുടെയും ഐഡബ്ലിയുഎയുടെ ചരിത്രവും പൂര്‍വ്വകാല രാഷ്ട്രീയ അനുഭവങ്ങളെയും പറ്റി സംസാരിച്ചു. തുടര്‍ന്ന് സഖാവ ബൈജു തിട്ടാല ഇന്ത്യന്‍ സമൂഹത്തിന്റെ പ്രത്യേകിച്ച് കേരളത്തില്‍ നിന്ന് കുടിയേറിയവര്‍ നോര്‍ത്തേന്‍ അയര്‍ലാന്‍ഡില്‍ സംഘടിപ്പിച്ച് ശക്തരാവുകയും സമ്മര്‍ദ്ദ തത്വത്തിലൂടെ നമ്മുടെ അവകാശങ്ങള്‍ നേടിയെടുക്കുന്നതിന്റെ ആവശ്യകതയും പറ്റി മെമ്പര്‍മാരെ ബോധ്യപ്പെടുത്തി.
നോര്‍ത്തേന്‍ അയര്‍ലാന്‍ഡ് ബ്രാഞ്ച് കമ്മറ്റി സെക്രട്ടറിയായി എബി എബ്രഹാമിനെ ഐക്യകണ്‍ഠന തിരഞ്ഞെടുത്തു. നോര്‍ത്തേന്‍ അയര്‍ലാന്‍ഡ് സംഘടന സംവിധാനം വിപൂലികരിക്കുവാന്‍ എക്സിക്യൂട്ടീവ് കമ്മറ്റി സഖാവ് എബി എബ്രഹാമിനെ ചുമതലപ്പെടുത്തി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല