1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2015

സ്വന്തം ലേഖകന്‍: 2030 ല്‍ ലോകം എയ്ഡ്‌സ് മുക്തമാകുമെന്ന് ഐക്യരാഷ്ട്ര സഭാ റിപ്പോര്‍ട്ട്. ലോകമൊട്ടാകെ എയ്ഡ്‌സ് രോഗത്തിനെതിരെ നടത്തിയ പോരാട്ടത്തിന്റെ ഫലമായാണിത്. 2000, 2014 കാലത്ത് ലോകത്ത് എച്ച്‌ഐവി ബാധിക്കുന്നവരുടെ എണ്ണം 35% കുറഞ്ഞതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

രോഗം മൂലമുള്ള മരണം 41 ശതമാനവും കുറഞ്ഞു. ഇന്ത്യയും ഈ രംഗത്തു നിര്‍ണായക മുന്നേറ്റം നടത്തി. പുതിയ എച്ച്‌ഐവി ബാധ രാജ്യത്ത് 20 ശതമാനത്തിലേറെ കുറഞ്ഞു. ഈ നിരക്കില്‍ മുന്നേറാനായാല്‍ 2030 ആകുമ്പോഴേക്കും ലോകത്ത് എയ്ഡ്‌സ് ഇല്ലാതാകും.

രോഗത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണം മൂലം ഈ കാലയളവില്‍ മൂന്നു കോടി പേര്‍ക്ക് രോഗം ബാധിക്കുന്നത് തടയാനായി. 80 ലക്ഷം മരണങ്ങളും ഒഴിവാക്കാന്‍ കഴിഞ്ഞു. ഇതെല്ലാമാണെങ്കിലും എച്ച്‌ഐവി ബാധിതരായി ചികിത്സ തേടുന്നവര്‍ ഒന്നരക്കോടിയിലേറെയാണെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ പറഞ്ഞു.

ഏഷ്യ പസഫിക് മേഖലയില്‍ എച്ച്‌ഐവിയുമായി ബന്ധപ്പെട്ട ക്ഷയരോഗമുള്ളവരില്‍ 60 ശതമാനവും ഇന്ത്യയിലാണ്. എച്ച്‌ഐവി ചികിത്സയ്ക്കുള്ള ആന്റി റിട്രോവിയല്‍ മരുന്നുകളില്‍ 85 ശതമാനവും ഇന്ത്യയില്‍ നിന്നാണ് വരുന്നതെന്നും അദ്ദേഹം അറിയിച്ചു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.