സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ അശുദ്ധ രക്തമാറ്റം വ്യാപകമാകുന്നു, മാറ്റത്തിലൂടെ എയിഡ്‌സ് ബാധിച്ചത് 2234 പേര്‍ക്ക്. സുരക്ഷിതമല്ലാത്ത രക്തമാറ്റത്തിലൂടെ എയ്ഡ്‌സ് ബാധിച്ചത് 2234 പേര്‍ക്കെന്നാണ് ഏറ്റവും ഒടുവില്‍ പുറത്തുവന്ന കണക്കുകള്‍.
പല രക്ത ബാങ്കുകളും രക്ത പരിശോധനാ മാനദണ്ഡങ്ങളില്‍ കടുത്ത അനാസ്ഥ പുലര്‍ത്തുന്നതായും രേഖകള്‍ വ്യക്തമാക്കുന്നു. മനുഷ്യവകാശ പ്രവര്‍ത്തകനായ രേതന്‍ കോത്താരി വിവരാവകാശ നിയമപ്രകാരം നല്‍കി അപേക്ഷക്കു ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍.
നാഷണല്‍ എയ്ഡ്‌സ് കണ്‍ട്രോള്‍ ഓര്‍ഗനൈസേഷനാണ് ഈ റിപ്പോര്‍ട്ടിനു പിന്നില്‍. 2014 ഒക്‌ടോബര്‍ മുതല്‍ 2016 മാര്‍ച്ച് വരെയുള്ളതാണ് ഈ ഈ കണക്കുകള്‍. രക്തമാറ്റത്തിലൂടെ എച്ച്‌ഐവി ബാധിച്ചവരുടെ എണ്ണം ഏറ്റവുമധികം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് ഉത്തര്‍പ്രദേശിലും ഗുജറാത്തിലും നിന്നാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല