1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 20, 2015

സ്വന്തം ലേഖകന്‍: ഭര്‍ത്താവിന്റെ സ്വവര്‍ഗ രതിയില്‍ മനം മടുത്ത് ഭാര്യ ഫേസ്ബുക്കില്‍ ആത്മഹത്യാ കുറിപ്പിട്ട് ജീവനൊടുക്കി. ഡല്‍ഹി എയിംസിലെ അനസ്‌തേഷ്യ വിഭാഗം വനിതാ ഡോക്ടറായ ജെയ്പൂര്‍ സ്വദേശിനി പ്രിയ വേദിയാണ് മരിച്ചത്. ഡല്‍ഹിയിലെ ഒരു ഹോട്ടലില്‍ പ്രിയയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ശനിയാഴ്ച രാത്രിയോടെയാണ് ഇവര്‍ ഹോട്ടലില്‍ മുറിയെടുത്തതെന്ന് ഹോട്ടല്‍ ജീവനക്കാര്‍ മൊഴി നല്‍കി. ഞായറാഴ്ച രാവിലെ വൈകിയും മുറി തുറക്കാഞ്ഞതിനാല്‍ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ നടത്തിയ പ്രിയയുടെ മൃതദേഹം കണ്ടെത്തിയത്. ശവശരീരം പോസ്റ്റുമോര്‍ട്ടത്തിനായി എയിംസിലേയ്ക്ക് മാറ്റി. തന്റെ ഭര്‍ത്താവ് ഡോ കമല്‍ വേദിയുടെ മറ്റു പുരുഷന്മാരുമായുള്ള ലൈംഗിക ബന്ധം കണ്ടെത്തിയതാണ് ആത്മഹത്യ ചെയ്യാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് ഡോ പ്രിയ ഫേസ്ബുക്കില്‍ എഴുതിയ ആത്മഹത്യാ കുറിപ്പില്‍ വ്യക്താക്കുന്നു. ഡോ കമലുമായി വിവാഹം കഴിഞ്ഞിട്ട് അഞ്ച് വര്‍ഷമായെങ്കിലും ഇരുവരും തമ്മില്‍ ഇതുവരെ ശാരീരിക ബന്ധമുണ്ടായിട്ടില്ല. കമലിന്റെ ശാരീരിക ബന്ധത്തിലുള്ള വിമുഖതയുടെ കാരണം അറിയുന്നതിന് പ്രിയ ഭര്‍ത്താവിന്റെ ലാപ്‌ടോപ് പരിശോധിച്ചപ്പോഴാണ് സ്വവര്‍ഗ ബന്ധങ്ങളുടെ കഥ ചുരുളഴിയുന്നത്. വ്യാജ ജിമെയില്‍ ഐഡിയില്‍ നിന്ന് ഭര്‍ത്താവ് സ്വവര്‍ഗാനുരാഗികളായ സുഹൃത്തുക്കളോട് ചാറ്റ് ചെയ്യുന്നതും ഗേ പോണ്‍ വീഡിയോകള്‍ ആസ്വദിക്കുന്നതായും കണ്ടെത്തിയത് തനിക്ക് കനത്ത ആഘാതനായെന്ന് പ്രിയ ഫേസ്ബുക്ക് കുറിപ്പില്‍ പറയുന്നു. വിവാഹ ശേഷം ആറ് മാസങ്ങള്‍ക്കകം തന്നെ ഭര്‍ത്താവിന്റെ സ്വവര്‍ഗ രതി കണ്ടെത്തിയെങ്കിലും അത് പ്രിയ പരസ്യമാക്കിയിരുന്നില്ല. എന്നാല്‍ മാനസിക പീഡനം സഹിക്കാന്‍ കഴിയാതെ ആയപ്പോഴാണ് ഇക്കാര്യം പരസ്യമാക്കുന്നതെന്നും ഡോ പ്രിയ ആത്മഹത്യാ കുറിപ്പില്‍ വെളിപ്പെടുത്തുന്നു. പ്രിയയുടെ ആത്മഹത്യാ കുറിപ്പിന്റെ അടിസ്ഥാനത്തില്‍ ഞായറാഴ്ച വൈകുന്നേരത്തോടെ ഡോ കമല്‍ വേദിയെ ഡല്‍ഹി പോലീസ് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്. എയിംസില്‍ ത്വക്ക്, അലര്‍ജി വിഭാഗത്തിലെ ഡോക്ടറാണ് കമല്‍ വേദി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.