സ്വന്തം ലേഖകന്‍: എയര്‍ ഏഷ്യ വിമാനങ്ങളില്‍ സാംസംഗ് ഗ്യാലക്‌സി നോട്ട് 7 ഫോണിന് നിരോധനം. ഒക്‌ടോബര്‍ പതിനേഴ് അര്‍ദ്ധ രാത്രി മുതല്‍ നിരോധനം നിലവില്‍ വരും. സുരക്ഷാ കാരണങ്ങളാലാണ് സാംസംഗ് നോട്ട് 7 ഫോണുമായി യാത്ര ചെയ്യുന്നത് എയര്‍ ഏഷ്യ നിരോധിച്ചത്.
എയര്‍ ഏഷ്യ ഗ്രൂപ്പിന്റെ എയര്‍ ഏഷ്യ ഇന്ത്യ, എയര്‍ എഷ്യ മലേഷ്യ, എയര്‍ ഏഷ്യ തായ്‌ലന്‍ഡ്, എയര്‍ ഏഷ്യ ഇന്തോനേഷ്യ, എയര്‍ ഏഷ്യ ഫിലിപ്പീന്‍സ്, മലേഷ്യ എയര്‍ ഏഷ്യ എക്‌സ്, തായ് എയര്‍ ഏഷ്യ എക്‌സ്, ഇന്തോന്യേ എയര്‍ ഏഷ്യ എക്‌സ് എന്നീ വിമാനങ്ങളിലാണ് സാംസംഗ് ഗ്യാലക്‌സി നോട്ട് 7 നിരോധിച്ചത്.
നോട്ട് 7 ന്റെ ബാറ്ററി പൊട്ടിത്തെറിക്കുന്നതായി വ്യാപക പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് നിരോധനം ഏര്‍പ്പെടുത്തിയത്. നേരത്തെ യു.എസ് വ്യോമയാന വകുപ്പും നോട്ട് 7 വിമാനങ്ങളില്‍ നിരോധിച്ചിരുന്നു. നോട്ട് 7 കയ്യിലോ ബാഗിലോ വയ്ക്കരുതെന്നാണ് എയര്‍ ഏഷ്യയുടെ നിര്‍ദ്ദേശം.
നിരോധനം ലംഘിച്ച് ഫോണ്‍ കൈവശം വക്കുന്ന യാത്രക്കാരെ യാത്ര ചെയ്യാന്‍ അനുവദിക്കില്ലെന്നും എയര്‍ ഏഷ്യ വ്യക്തമാക്കി. ബാറ്ററി പൊട്ടിത്തെറിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്ന് സാംസഗ് നോട്ട് 7 വിപണിയില്‍ നിന്ന് പിന്‍വലിക്കുകയും ഉത്പാദനം നിര്‍ത്തുകയും ചെയ്തിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല