1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 5, 2024

സ്വന്തം ലേഖകൻ: 36 വർഷത്തെ കാത്തിരിപ്പിന് വിരാമമായി, കോഴിക്കോട് രാജ്യാന്തര വിമാനത്താവളത്തിൽ നിന്ന് ക്വാലലംപുരിലേക്ക് വിമാനം പറന്നു. ഇന്നലെ മുതൽ എയർ ഏഷ്യയുടെ ക്വാലലംപൂർ-കോഴിക്കോട് വിമാന സർവീസ് ആരംഭിച്ചു.

വ്യാഴാഴ്ച രാത്രി 11.28 ന് ആദ്യ വിമാനം കരിപ്പൂരിൽ ഇറങ്ങി. വെള്ളിയാഴ്ച പുലർച്ചെ 12.10 ന് തിരിച്ചു പറന്നു. ആഴ്ചയിൽ മൂന്ന് ദിവസം (ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ) ക്വാലലംപുരിൽ നിന്ന് കോഴിക്കോട്ടേക്കും, ബുധൻ, വെള്ളി, ഞായർ ദിവസങ്ങളിൽ കോഴിക്കോട്ടു നിന്ന് ക്വാലലംപുരിലേക്കും സർവീസുകൾ ഉണ്ടായിരിക്കും.

ക്വാലലംപുരിൽ നിന്ന്: മലേഷ്യൻ സമയം രാത്രി 9.55 ന് പുറപ്പെട്ട് ഇന്ത്യൻ സമയം 11.25 നു കോഴിക്കോട്ടെത്തും.

കോഴിക്കോട്ടു നിന്ന്: ഇന്ത്യൻ സമയം പുലർച്ചെ 12.10 നു പുറപ്പെട്ട് മലേഷ്യൻ സമയം രാവിലെ 7 നു ക്വാലലംപുരിൽ എത്തും.

ക്വാലലംപൂർ ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്കുള്ള കണക്ഷൻ വിമാനങ്ങളുടെ കേന്ദ്രമായതിനാൽ, ഈ പുതിയ സർവീസ് വിദ്യാർഥികൾക്ക്, വ്യാപാരികൾക്ക്, വിനോദസഞ്ചാരികൾക്ക് എന്നിവർക്കെല്ലാം പ്രയാജനകരമാകുമെന്ന് കരുതപ്പെടുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.