കടലിൽ തകർന്നുവീഴും മുമ്പ് എയർ ഏഷ്യ വിമാനം മിനിട്ടിൽ 6000 അടി വേഗത്തിലായിരുന്നെന്ന് ഇന്തോനേഷ്യൻ ഗതാഗത മന്ത്രി. സാധാരണ യുദ്ധവിമാനങ്ങൾ മാത്രമാണ് ഈ വേഗതാ പരിധിയിൽ വരുന്നത്. സാധാരണ യാത്രാ വിമാനങ്ങൾക്ക് മിനിട്ടിൽ 1000 – 2000 അടി വേഗത്തിൽ മാത്രമേ ഉയരം വർധിപ്പിക്കാൻ അനുമതിയുള്ളു.
കഴിഞ്ഞ ദിവസമാണ് വിമാനത്തിന്റെ ബ്ലാക്ക് ബോക്സിൽനിന്ന് ഫൈറ്റ് ഡാറ്റാ റെക്കോർഡുകൾ വീണ്ടെടുത്തത്. അപകടം നടക്കുന്നതു തൊട്ടുമുമ്പുള്ള നിർണായക വിവരങ്ങൾ അടങ്ങിയതാണ് ഫ്ലൈറ്റ് ഡാറ്റാ റെക്കോർഡർ.
അപകടത്തിന് തൊട്ടുമുമ്പുവരെ 32000 അടി ഉയരത്തിലാണ് വിമാനം പറന്നിരുന്നത്. ഇത് 38000 അടിയാക്കാൻ പൈലറ്റ് എയർ ട്രാഫിക് കൺട്രോളറോട് അനുമതി ചോദിച്ചിരുന്നു. എന്നാൽ അനുമതി നൽകിയിരുന്നില്ല.
കഴിഞ്ഞ ഡിസംബർ 28 ന് ഇന്തോനേഷ്യയിലെ സുരബായ വിമാനത്താവളത്തിൽ നിന്ന് സിംഗപ്പൂരിലേക്കുള്ള യാത്രക്കിടെയാണ് എയർ ഏഷ്യ വിമാനം അപ്രത്യക്ഷമായത്. വിമാനം കടലിൽ തകർന്നു വീഴുകയായിരുന്നുവെന്ന് പിന്നീട് സ്ഥിരീകരിക്കുകയായിരുന്നു. 162 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതിൽ 52 പേരുടെ ശരീരാവശിഷ്ട്ങ്ങൾ കണ്ടെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല