സ്വന്തം ലേഖകൻ: എയർ ഏഷ്യ 50 ലക്ഷം സൗജന്യ വിമാന ടിക്കറ്റുകളാണ് അവരുടെ യാത്രക്കാർക്കായി വാഗ്ദാനം ചെയ്തിരിക്കുന്നത്. ഈ മാസം 19ന് ആരംഭിച്ച ടിക്കറ്റ് വിൽപ്പന ഈ മാസം 25ാം തിയതി വരെ തുടരും.
2023 ജനുവരി 1 മുതൽ 2023 ഒക്ടോബർ 28 വരെയുള്ള സമയത്തേക്കാണ് ഔ ഓഫർ നൽകുന്നത്. താരതമ്യേന ചെലവ് കുറഞ്ഞ മലേഷ്യൻ എയർലൈനാണ് എയർ ഏഷ്യ. എയർ ഏഷ്യയുടെ ആപ്പിൽ നിന്നോ വെബ്‌സൈറ്റുകളിൽ നിന്നോ ടിക്കറ്റുകൾ ബുക്ക് ചെയ്യാൻ സാധിക്കും. ആപ്പിലും വെബ്‌സൈറ്റിലും യാത്രാ സ്ഥലങ്ങൾ തിരഞ്ഞെടുക്കാനുള്ള ഓപ്ഷൻ നൽകിയിട്ടുണ്ട്.
ലങ്കാവി, പെനാംഗ്, ജോഹോർ ബഹ്റു, ക്രാബി, ഫു ക്വോക്ക്, സിംഗപ്പൂർ തുടങ്ങിയ ആസിയാൻ രാജ്യങ്ങളിൽ നിന്നുള്ള ആഭ്യന്തര, അന്താരാഷ്‌ട്ര യാത്രകളുടെ ടിക്കറ്റുകൾ ഈ ഓഫർ വഴി സൗജന്യമായി ലഭിക്കും. ദക്ഷിണ കൊറിയ, ഓസ്ട്രേലിയയിലെ മെൽബൺ, സിഡ്നി, പെർത്ത്, ഓക്ക്ലാൻഡ് എന്നിവിടങ്ങളിലേക്ക് സർവീസ് നടത്തുന്ന എയർഏഷ്യ എക്സ്, തായ് എയർഏഷ്യ എക്സ് എന്നീ ദീർഘദൂര എയർലൈനുകളിലും ഈ സൗജന്യ ഓഫർ ലഭ്യമാണ്.
അതേസമയം ടിക്കറ്റുകൾ കൈമാറാൻ പാടില്ലെന്ന നിർദ്ദേശവുമുണ്ട്. എയർ ഏഷ്യ എക്‌സ് ഈ മാസം തന്നെ കോലാലംപൂരിൽ നിന്ന് ജിദ്ദ, ടോക്കിയോ, ജപ്പാനിലെ സപ്പോറോ തുടങ്ങിയ ഇടങ്ങളിലേക്ക് നേരിട്ടുള്ള സർവീസുകൾ ആരംഭിക്കുന്നുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല