ഇംഗ്ലണ്ടിലെ സസക്‌സില്‍ വ്യോമാഭ്യാസ പ്രകടനത്തിനിടെ വിമാനം തകര്‍ന്നുവീണ് ഏഴുപേര്‍ മരിച്ചു. വ്യോമാഭ്യാസ പ്രകടനത്തിനിടെ നൂറുകണക്കിനാളുകള്‍ നോക്കിനില്‍ക്കെ തിരക്കേറിയ ഹൈവേയിലാണ് വിമാനം തകര്‍ന്ന് വീണത്. ഹക്കര്‍ ഹണ്ടര്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്ന് പൈലറ്റിനെ രക്ഷപ്പെടുത്താനായി.
പറന്നു കൊണ്ടിരിക്കുന്ന വിമാനം തകര്‍ന്ന് വീണ് പൊട്ടിത്തെറിക്കുകയായിരുന്നു. തുടര്‍ന്ന് നിരവധി വാഹനങ്ങളിലേക്ക് തീ പടരുകയായിരുന്നു. വിമാനം വീണയിടത്തുകൂടെ വിവാഹ പാര്‍ട്ടി സഞ്ചരിച്ചുകൊണ്ടിരിക്കുന്നതിനാല്‍ പ്രദേശത്ത് ആള്‍ത്തിരക്ക് കൂടുതലായിരുന്നു
മുന്‍ എഎഫ്എ പൈലറ്റായിരുന്ന ആന്‍ഡി ഹില്ലറായിരുന്നു വിമാനം പറത്തിയിരുന്നത്. പൈലറ്റിനെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തില്‍ മരിച്ചവരെയെല്ലാം തിരിച്ചറിഞ്ഞിട്ടുണ്ട്.
ഞായറാഴ്ച്ച നടത്തുന്ന തെരച്ചിലില്‍ കൂടുതല്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ സാധ്യതയുണ്ടെന്ന് ബിബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അപകടത്തെ തുടര്‍ന്ന് എ27 ഹൈവേ പൂര്‍ണമായും അടച്ചിരിക്കുകയാണ്. അപകടത്തില്‍ മരിച്ച ആളുകളുടെ കുടുംബാംഗങ്ങള്‍ക്ക് പ്രധാനമന്ത്രി ഡേവിഡ് കാമറൂണ്‍ നേരത്തെ അനുശോചനം അറിയിച്ചിരുന്നു.
ഹൈവേയില്‍ വീണതിന് ശേഷമാണ് വിമാനം പൊട്ടിത്തെറിച്ചതെന്ന് വ്യോമാഭ്യാസ പ്രകടനങ്ങള്‍ കണ്ടുകൊണ്ട് നില്‍ക്കുകയായിരുന്ന ദൃക്‌സാക്ഷികള്‍ വിവരിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല