സ്വന്തം ലേഖകൻ: വനിതാ സുഹൃത്തിനെ കോക്പിറ്റിലേക്കു ക്ഷണിച്ച പൈലറ്റുമാർക്ക് വിലക്കേർപ്പെടുത്തി എയർ ഇന്ത്യ. ഡൽഹിയിൽ നിന്ന് ‘ലേ’യിലേക്കു പുറപ്പെട്ട എഐ 445 നമ്പർ വിമാനത്തിലെ പൈലറ്റുമാർക്കെതിരെയാണ് എയർ ഇന്ത്യയുടെ നടപടി. കോക്പിറ്റിലേക്ക് അനുവാദമില്ലാതെ യാത്രക്കാരിയായ ഒരു സ്ത്രീ പ്രവേശിച്ചുവെന്നാണ് ക്യാബിൻ ക്രൂവിന്റെ പരാതി.
ഇതിൻ്റെ അടിസ്ഥാനത്തിലാണ് വിമാനത്തിലെ പൈലറ്റിനും സഹപൈലറ്റിനും വിലക്ക് ഏർപ്പെടുത്തിയത്. വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും കർശന നടപടികൾ സ്വീകരിക്കുമെന്നും ഡയറക്ടറേറ്റ് ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) വ്യക്തമാക്കി. സംഭവത്തിൽ എയർ ഇന്ത്യയുടെ ഔദ്യോഗിക പ്രതികരണം വന്നിട്ടില്ല.
ഏകദേശം ഒരുമാസം മുൻപാണ് വനിതാസുഹൃത്തിനെ കോക്പിറ്റില്‍ കയറ്റിയ സംഭവത്തിൽ എയർ ഇന്ത്യയുടെ മറ്റൊരു പൈലറ്റിനും നടപടി നേരിടേണ്ടി വന്നത്. ദുബായ് – ഡൽഹി എയർ ഇന്ത്യ വിമാനം എഐ 915ലെ പൈലറ്റിനാണ് അന്ന് നടപടി നേരിടേണ്ടിവന്നത്. സംഭവം നടന്നിട്ടും ശക്തമായ നടപടിയെടുക്കാത്തതിനെത്തുടർന്ന് ഡിജിസിഎ എയർ ഇന്ത്യയ്ക്കുമേൽ 30 ലക്ഷം പിഴയീടാക്കുകയും ചെയ്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല