സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയുടെ പ്രതിദിന ദുബായ്, കൊച്ചി ഡ്രീം ലൈനര്‍ വിമാനം ഫെബ്രുവരി ഒന്നു മുതല്‍, ടിക്കറ്റ് നിരക്ക് 5095 രൂപ. ഫെബ്രുവരി 28 വരെ ടിക്കറ്റ് എടുക്കുന്നവര്‍ക്കാണ് 275 ദിര്‍ഹമിന് (ഏകദേശം 5095 രൂപ) പറക്കാന്‍ കഴിയുക. ഫെബ്രുവരി ഒന്നു മുതല്‍ മാര്‍ച്ച് 31 വരെയുള്ള കാലയളവിലാണ് യാത്ര ചെയ്യാനാവുക.
വിമാനം എല്ലാ ദിവസവും ദുബായില്‍ നിന്നു പ്രദേശിക സമയം ഉച്ചയ്ക്ക് ഒന്നരയ്ക്ക് പുറപ്പെട്ട് ഇന്ത്യന്‍ സമയം വൈകിട്ട് 6.50നു കൊച്ചിയിലെത്തും. കൊച്ചിയില്‍ നിന്ന് പ്രദേശിക സമയം രാവിലെ 9.15നു പുറപ്പെട്ടു പ്രദേശിക സമയം ഉച്ചയ്ക്ക് 12നു ദുബായില്‍ എത്തിച്ചേരും. ബിസിനസ് ക്ലാസില്‍ പതിനെട്ടും ഇക്കോണമി ക്ലാസില്‍ 238 ഉം സീറ്റുകളാണ് ഉള്ളത്.
ഇക്കോണമിയില്‍ 40 കിലോഗ്രാമും ബിസിനസ് ക്ലാസില്‍ 50 കിലോഗ്രാമും ലഗേജ് അനുവദിക്കും. യുഎഇ മലയാളികള്‍ക്ക് മികച്ച യാത്രാ സൗകര്യം ഒരുക്കി നല്‍കുക എന്ന ലക്ഷ്യത്തോടെയാണ് എയര്‍ഇന്ത്യ കൊച്ചിയില്‍ നിന്നും ദുബായിലേയ്ക്ക് ഡ്രശീംലൈനര്‍ സര്‍വീസ് ആരംഭിക്കുന്നത്.
കൂടുതല്‍ സൗകര്യങ്ങളോടെ കുറഞ്ഞ സമയത്തിനുള്ളില്‍ കൂടുതല്‍ യാത്രക്കാരെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുക എന്നതാണ് ഡ്രീംലൈനര്‍ വിമാനത്തിന്റെ സവിശേഷത. ദുബായില്‍ നിന്നും സര്‍വീസ് നടത്തുന്ന എയര്‍ എന്ത്യയുടെ രണ്ടാമത്തെ ഡ്രീം ലൈനര്‍ വിമാനമാണ് കൊച്ചിയിലേക്ക് പറക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല