സ്വന്തം ലേഖകന്‍: യാത്രക്കാര്‍ക്ക് 30 കിലോ ബാഗേജ് വരെ അന്വദിക്കുമെന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വ്യക്തമാക്കി. മെയ് 31 വരെയാണ് യാത്രികര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങളില്‍ ഈ ആനുകൂല്യം ഉപയോഗിക്കാന്‍ കഴിയുക. ഗള്‍ഫ്, മിഡില്‍ ഈസ്റ്റ് മേഖലയില്‍ നിന്നുള്ള വിമാനങ്ങളിലാണ് ആനുകൂല്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
മെയ് 31 വരെ യാത്ര ചെയ്യുന്ന എല്ലാ ടിക്കറ്റുകാര്‍ക്കും ഈ അവസരം ഉപയോഗിക്കാന്‍ കഴിയുമെന്ന് മിന മേഖലക്കായുള്ള റീജിണല്‍ മാനേജര്‍ മെല്‍വിന്‍ ഡിസില്‍വ അറിയിച്ചു. 30 കിലോ ബാഗേജിന് പുറമേ 10 കിലോ അധികം വേണ്ടവര്‍ക്ക് എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഓഫീസുകളില്‍ 100 ദിര്‍ഹം അടച്ച് അനുമതി വാങ്ങാനും സൗകര്യമുണ്ട്.
ഈ ആനുകൂല്യം യുഎഇയിലുള്ള എല്ലാ യാത്രക്കാര്‍ക്കും ലഭ്യമായിരിക്കും. വിമാനത്താവളത്തില്‍ എത്തിയ ശേഷം 150 ദിര്‍ഹം അടക്കുന്നവര്‍ക്കും ഈ ആനുകൂല്യം ലഭിക്കും. എന്നാല്‍ ഇത് വിമാനത്തിലെ ലഗേജിന് അനുസരിച്ചാവും തീരുമാനിക്കുക.
മറ്റ് ജിസിസി രാജ്യങ്ങളിലുള്ളവര്‍ക്കും ആനുകൂല്യം ലഭ്യമാണ്. ബുക്ക് ചെയ്യുന്ന സമയത്ത് 20 കിലോ ലഗേജും 10 കിലോഗ്രാമിനായി കൂടുതല്‍ തുകയും അടച്ചവര്‍ക്ക് പുതിയ ആനുകൂല്യ പ്രകാരം മൊത്തത്തില്‍ 40 കിലോഗ്രാം ലഗേജ് കൊണ്ടുപോകാം.
ഇതേക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഓഫീസുകളിലോ, അംഗീകൃത ട്രാവല്‍ ഏജന്‍സികളിലോ ബന്ധപ്പെടേണ്ടതാണെന്നും ഡിസില്‍വ അഭ്യര്‍ഥിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല