1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2023

സ്വന്തം ലേഖകൻ: അബുദാബിയിൽ നിന്ന് കോഴിക്കോട്ടേക്ക് പറന്നുയർന്ന എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം എൻജിനിൽ തീ കണ്ടതിനെ തുടർന്ന് ടേക്ക് ഓഫ് ചെയ്തയുടൻ അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കിയതായി ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ അറിയിച്ചു. വിമാനം സുരക്ഷിതമായി ലാൻഡ് ചെയ്തതായും യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നും എയർ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു. ഇവരെ മറ്റൊരു വിമാനത്തിൽ കോഴിക്കോട്ടേക്ക് അയക്കും.

വിമാനത്തിൽ 184 യാത്രക്കാരുണ്ടായിരുന്നു. ടേക്ക് ഓഫ് ചെയ്ത് 1000 അടി ഉയരത്തിൽ കയറിയ ഉടൻ തന്നെ പൈലറ്റ് എൻജിനിൽ തീ കാണുകയും അബുദാബി വിമാനത്താവളത്തിലേക്ക് മടങ്ങാൻ തീരുമാനിക്കുകയുമായിരുന്നുവെന്ന് എയർ ഇന്ത്യ എക്‌സ്പ്രസ് എഎൻഐയോട് പറഞ്ഞു. എയർ ഇന്ത്യ എക്‌സ്‌പ്രസ് ബി737-800 എയർക്രാഫ്റ്റ് വിടി–എവൈസി ഓപറേറ്റിങ് ഫ്ലൈറ്റ് െഎ എക്സ് 348 അബുദാബി-കോഴിക്കോട് വിമാനത്തിന്റെ ഒന്നാം നമ്പർ എൻജിനാണ് തീപിടിച്ചത്.

വിമാനം എൻജിനിൽ സാങ്കേതിക തകരാർ ഉണ്ടായതിനെ തുടർന്നാണ് അബുദാബി വിമാനത്താവളത്തിൽ തിരിച്ചിറക്കിയതെന്ന് എയർ ഇന്ത്യാ എക്സ്പ്രസ് അറിയിച്ചു. 184 യാത്രക്കാരുമായി അബുദാബി ഇന്റർനാഷനൽ എയർപോർട്ടിൽ എല്ലാ നടപടിക്രമങ്ങളും പാലിച്ച് വിമാനം പറന്നുയരുന്നതിനിടെ സാങ്കേതിക തകരാർ കണ്ടെത്തുകയും സുരക്ഷിതമായി തിരിച്ചിറക്കുകയും ചെയ്തു.

പ്രോട്ടോക്കോൾ അനുസരിച്ച് ഇത് ഇവന്റ് റെഗുലേറ്ററി അധികാരികൾക്ക് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. യാത്രക്കാർക്കായി ബദൽ ക്രമീകരണങ്ങൾ ചെയ്യുന്നുണ്ടെന്നും തങ്ങളുടെ അതിഥികൾക്കുണ്ടായ അസൗകര്യത്തിൽ ഖേദിക്കുന്നതായും എയർ ഇന്ത്യ എക്‌സ്‌പ്രസ് വാർത്താ കുറിപ്പിൽ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.