സ്വന്തം ലേഖകന്‍: എയര്‍ഇന്ത്യ എക്‌സ്പ്രസിന്റെ തെരഞ്ഞെടുത്ത സര്‍വീസുകളില്‍ ബാഗേജ് പരിധി ഉയര്‍ത്തി; ഇനി 40 കിലോ വരെയാകാം. എയര്‍ ഇന്ത്യ എക്‌സ് പ്രസില്‍ സര്‍വീസുകളില്‍ ലഗേജ് ഉയര്‍ത്തി. കുവൈത്തില്‍ നിന്ന് മംഗലാപുരത്തേക്കും കൂടാതെ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് വിമാനത്താവളങ്ങളിലേക്കുളള സര്‍വീസുകളിലാണ് ലഗേജ് 40 കിലോ വരെയാക്കി ഉയര്‍ത്തിയത്.
രണ്ട് നിരക്കുകളിലായി 30 കിലോഗ്രാം, 40 കിലോഗ്രാം എന്നിങ്ങനെ ലഗേജ് കൊണ്ടുപോകാം. നിലവില്‍ ഇത് 20, കിലോഗ്രാം, 30 കിലോഗ്രാം എന്നിങ്ങനെയാണ്. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പഴയ അളവ് മാത്രമേ അനുവദിക്കൂ.
അതുപോലെ ഇന്ത്യയില്‍ നിന്ന് തിരികെ കുവൈത്തിലേക്കുള്ള സര്‍വീസുകളിലും ഈ ആനുകൂല്യം ഉണ്ടാവില്ല.മാര്‍ച്ച് 30 വരെയാണ് ഈ ആനുകൂല്യം ലഭിക്കുകയെന്ന് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല