സ്വന്തം ലേഖകൻ: ടയറിന്റെ ഭാഗങ്ങൾ റൺവേയിൽ കണ്ടതിനെ തുടർന്ന് നെടുമ്പാശ്ശേരിയിൽ വിമാനം അടിയന്തരമായി നിലത്തിറക്കി. കൊച്ചി-ബഹ്റൈൻ എയർ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് മുൻകരുതലിന്റെ ഭാഗമായി എമർജൻസി ലാൻഡിങ് നടത്തിയത്.
ടയറുകളുടെ ഔട്ടർ ലെയറിന്റെ ഭാഗം റൺവേയിൽ കണ്ടെത്തിയതിനെ തുടർന്ന് അധികൃതർ അടിയന്തര ലാൻഡിങിന് നിർദേശം നൽകുകയായിരുന്നു. രാവിലെ 10.45-ന് പുറപ്പെട്ട വിമാനം ഉടൻ തിരിച്ചുവിളിക്കുകയായിരുന്നു.
എമർജെൻസി ലാൻഡിങിന് മുന്നോടിയായി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ അഗ്നിരക്ഷാ സേന ഉൾപ്പടെ സർവ്വ സുരക്ഷാ സന്നാഹങ്ങളും സജ്ജമായിരുന്നു. 104 യാത്രക്കാരും എട്ട് ജീവനക്കാരുമായിരുന്നു വിമാനത്തിലുണ്ടായിരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല