സ്വന്തം ലേഖകൻ: എയർഇന്ത്യ എക്സ്പ്രസ് കുവൈത്തിൽനിന്ന് നാട്ടിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറച്ചു. വെക്കേഷൻ അവസാനിക്കാറായതും നാട്ടിലേക്കുള്ള യാത്രക്കാരുടെ എണ്ണത്തിൽ കുറവുവന്നു തുടങ്ങുകയും ചെയ്തതോടെയാണ് നിരക്ക് കുറക്കൽ.
എന്നാൽ, നാട്ടിൽ നിന്ന് കുവൈത്തിലേക്ക് നിലവിൽ ഉയർന്ന നിരക്ക് തുടരുകയാണ്. ആഗസ്റ്റ്, സെപ്തംബർ, ഒക്ടോബർ, ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ കുറഞ്ഞ നിരക്കിൽ നാട്ടിലെത്താം. ഒക്ടോബർ 31ന് കോഴിക്കോട്, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്ക് ടിക്കറ്റിൽ വലിയ കുറവുണ്ട്.
ഓണം, ക്രിസ്മസ് സീസണിൽ നാട്ടിലേക്കും തിരിച്ചും നിരക്കിൽ അൽപം വർധനവുണ്ടാകുമെങ്കിലും ഇപ്പോൾ ബുക്ക് ചെയ്താൽ ഉയർന്ന നിരക്കിൽ നിന്ന് രക്ഷപ്പെടാം.
കുവൈത്ത്-കോഴിക്കോട് സെക്ടറിൽ ചൊവ്വ, ശനി ദിവസങ്ങളിൽ ഒഴികെ ആഴ്ചയിൽ അഞ്ച് സർവിസും കണ്ണൂരിലേക്ക് ഞായർ, ബുധൻ ദിവസങ്ങളിലായി രണ്ടു സർവിസും കൊച്ചിയിലേക്കും തിരിച്ചും മൂന്നു സർവിസുമാണ് കുവൈത്തിൽ നിന്നുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല