1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2024

സ്വന്തം ലേഖകൻ: എയർ ഇന്ത്യ എക്സ്പ്രസ് വിമാനങ്ങളിൽ 4 നിരക്കുകളിൽ പറക്കാൻ സൗകര്യം. 15 കിലോ ചെക്ക് ഇൻ ബാഗേജോടു കൂടിയ യാത്രയ്ക്ക് എക്സ്പ്രസ് വാല്യൂ, ചെക്ക് ഇൻ ബാഗേജില്ലാത്ത യാത്രയ്ക്കുള്ള എക്സ്പ്രസ് ലൈറ്റ്, ചെയ്ഞ്ച് ഫീസ് ഇല്ലാതെ യാത്രയ്ക്കു 2 മണിക്കൂർ മുമ്പ് വരെ വിമാനം മാറാൻ കഴിയുന്ന എക്സ്പ്രസ് ഫ്ളെക്സ് എന്നിവയ്ക്കു പുറമെ ‘എക്സ്പ്രസ് ബിസ്’ എന്ന പേരിൽ ബിസിനസ് ക്ളാസ് സേവനങ്ങൾ ലഭ്യമാക്കുന്ന ടിക്കറ്റ് നിരക്കുകളും അവതരിപ്പിച്ചു.

എയർ ഇന്ത്യ എക്സ്പ്രസിന്റെ പുതിയ വിമാനങ്ങളിലാണ് ബിസിനസ് ക്ളാസ് സേവനങ്ങൾ. വിമാനനിര വിപുലമാക്കുന്നതിന്റെ ഭാഗമായി 4 പുതിയ വിമാനങ്ങൾ വീതമാണ് എയർ ഇന്ത്യ എക്സ്പ്രസ് ഓരോ മാസവും പുറത്തിറക്കുന്നത്.

എക്സ്പ്രസ് ബിസ് ടിക്കറ്റുകൾ ബുക്കു ചെയ്യുമ്പോൾ ആഭ്യന്തര യാത്രകളിൽ 25 കിലോയുടെയും രാജ്യാന്തര യാത്രയിൽ 40 കിലോയുടെയും വർധിപ്പിച്ച ബാഗേജ് അലവൻസ് ലഭിക്കും. airindiaexpress.com, എയർ ഇന്ത്യ എക്സ്പ്രസ് മൊബൈൽ ആപ് എന്നിവയിലൂടെയും ടിക്കറ്റുകൾ ബുക്കു ചെയ്യാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.