സ്വന്തം ലേഖകൻ: മസ്‌കത്തിൽ നിന്നും കേരള സെക്ടറിലേക്ക് ഉള്ള സർവീസുകൾ റദ്ദാക്കി എയർ ഇന്ത്യ എക്‌സ്പ്രസ്. മേയ് അവസാനം വരെ വിവിധ വിമാനങ്ങൾ റദ്ദാക്കിയതായി എയർ ഇന്ത്യ എക്‌സ്പ്രസ് അധികൃതർ സർക്കുലറിൽ അറിയിച്ചു. മേയ് 29, 31 തീയതികളിൽ കോഴിക്കോട്-മസ്‌കത്ത്, 30, ജൂൺ ഒന്ന് തീയതികളിൽ മസ്‌കത്ത്-കോഴിക്കോട്ടേക്കുള്ള വിമാനങ്ങൾ റദ്ദാക്കി.
ഇതിനു പുറമെ മേയ് 30ന് തിരുവനന്തപുരത്തുനിന്ന് മസ്‌കത്തിലേക്കും ഇവിടെ നിന്ന് തിരുവനന്തപുരത്തേക്കും, 31ന് കണ്ണൂരിൽ നിന്ന് മസ്‌കത്തിലേക്കും ഇവിടെ നിന്ന് കണ്ണൂരിലേക്കുള്ള ഫ്‌ലൈറ്റുകളും ക്യാൻസൽ ചെയ്തിട്ടുണ്ട്. ജൂൺ മാസത്തിൽ ഒട്ടനവധി ഫ്‌ലൈറ്റുകൾ മെർജ് ചെയ്തതായും അറിയിച്ചിട്ടുണ്ട്.
ജൂൺ 8,9 തീയതികളിൽ തിരുവനന്തപുരം – മസ്‌കത്ത്, കോഴിക്കോട്- മസ്‌കത്ത് വിമാനങ്ങൾ മെർജ് ചെയ്ത് പുതിയ റൂട്ട് തിരുവനന്തപുരം – കോഴിക്കോട് – മസ്‌കത്ത് ആയിട്ടുണ്ട് .ജൂൺ 8,9 തീയതികളിൽ മസ്‌കത്ത്- കോഴിക്കോട്, മസ്‌കത്ത് – തിരുവനന്തപുരം വിമാനങ്ങൾ പുതിയ റൂട്ട് മസ്‌കത്ത് – കോഴിക്കോട് – തിരുവനന്തപുരം ആക്കിയിട്ടുണ്ട്.
സ്‌കൂൾ വേനലവധിയും ബിലിപെരുന്നാളുമൊക്കെ മുന്നിൽ കണ്ട് ടിക്കറ്റ് എടുത്തവരെയാണ് എയർഇന്ത്യ എക്‌സ്പ്രസിൻറെ റദ്ദാക്കൽ ഏറെ ബാധിക്കുക.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല