1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 31, 2024

സ്വന്തം ലേഖകൻ: അറ്റകുറ്റപ്പണികളെത്തുടര്‍ന്ന് വിമാനങ്ങള്‍ കിട്ടാതായതോടെ നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ ഇന്ത്യ-യു.എസ്. റൂട്ടില്‍ 60 വിമാനങ്ങള്‍ റദ്ദാക്കാനൊരുങ്ങി ടാറ്റ ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള വിമാനക്കമ്പനിയായ എയര്‍ ഇന്ത്യ.

അറ്റകുറ്റപ്പണികളും വിതരണശൃംഖലയിലെ പരിമിതികളുംമൂലം ചിലവിമാനങ്ങള്‍ തിരിച്ചെത്താന്‍ വൈകിയതോടെ കുറച്ചു വിമാനങ്ങള്‍ റദ്ദാക്കുകയാണെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയിറക്കി. യാത്രക്കാരെ വിവരമറിയിച്ചിട്ടുണ്ടെന്നും ആ ദിവസങ്ങളിലോ തൊട്ടടുത്ത ദിവസങ്ങളിലോ ഉള്ള എയര്‍ ഇന്ത്യ ഗ്രൂപ്പിന്റെ മറ്റുവിമാനങ്ങളില്‍ ഇവര്‍ക്കുള്ള യാത്രാസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും പ്രസ്താവനയിലുണ്ട്.

ഡല്‍ഹി-ഷിക്കാഗോ റൂട്ടില്‍ 14, ഡല്‍ഹി-വാഷിങ്ടണ്‍ റൂട്ടില്‍ 28, ഡല്‍ഹി-സാന്‍ഫ്രാന്‍സിസ്‌കോ റൂട്ടില്‍ 12, മുംബൈ-ന്യൂയോര്‍ക്ക് റൂട്ടില്‍ നാല്, ഡല്‍ഹി-ന്യൂവാര്‍ക്ക് റൂട്ടില്‍ രണ്ടുവീതം സര്‍വീസുകളാണ് റദ്ദാക്കിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.