സ്വന്തം ലേഖകൻ: കുവൈത്ത് പ്രവാസികളെ വട്ടംകറക്കി എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകൾ. ഇന്ന് കുവൈത്തിൽ നിന്നുള്ള എയർഇന്ത്യ എക്‌സ്പ്രസ് സർവീസുകളാണ് മണിക്കൂറുകൾ വൈകിയത്. കോഴിക്കോട് നിന്നു രാവിലെ ഒമ്പതിന് പുറപ്പെടേണ്ട വിമാനം ഉച്ചകഴിഞ്ഞ് ഒരു മണിക്ക് പുറപ്പെട്ട് വൈകീട്ട് നാലോടയൊണ് കുവൈത്തിൽ എത്തിയത്.
ഇതോടെ കുവൈത്തിൽ നിന്ന് കോഴിക്കോട്ടേക്കുള്ള വിമാനവും വൈകി. മണിക്കൂറുകൾ വൈകി വൈകീട്ട് 4.40നാണ് വിമാനം പുറപ്പെട്ടത്. കണ്ണൂരിൽ നിന്ന് ബുധനാഴ്ച വൈകീട്ട് 3.45ന് പുറപ്പെടേണ്ട വിമാനം വ്യാഴാഴച പുലർച്ചെ രണ്ടിന് പുറപ്പെടുമെന്നാണ് എയർ ഇന്ത്യയുടെ അറിയിപ്പ്. കുവൈത്തിൽ നിന്ന് കണ്ണൂരിലേക്ക് ബുധനാഴ്ച വൈകീട്ട് 7.25നുള്ള വിമാനം വ്യാഴാഴ്ച പുലർച്ചെ 5.40നാണ് പുറപ്പെടുക എന്നും അധികൃതർ അറിയിച്ചു.
അതേസമയം രാജ്യത്തെ സ്വദേശികളുടെയും വിദേശികളുടെയും ബയോമെട്രിക് രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കുന്നതിനുള്ള സമയപരിധി നീട്ടിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് ഈ തീരുമാനമെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. പൗരന്മാര്‍ക്കും താമസക്കാര്‍ക്കും ഒരുപോലെ ആശ്വാസകരമായ നീക്കമായാണ് ഈ നടപടി വിലയിരുത്തപ്പെടുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല