1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2024

സ്വന്തം ലേഖകൻ: വിമാനത്തില്‍ ഹലാല്‍ ഭക്ഷണങ്ങള്‍ ഇനി പ്രത്യേക വിഭവമായിരിക്കുമെന്ന് എയര്‍ ഇന്ത്യ. നേരത്തേ ബുക്ക് ചെയ്യുന്നവർക്കു മാത്രമേ MOML എന്ന ലേബലുള്ള ‘മുസ്‌ലിം മീൽ’ നൽകുകയുള്ളൂവെന്ന് എയർ ഇന്ത്യ അറിയിച്ചു. സൗദിയിലെ വിവിധ സ്ഥലങ്ങളിലേക്കും ഹജ്ജ് വിമാനങ്ങളിലും മാത്രമേ മുഴുവനായി ഹലാല്‍ ഭക്ഷണം ഉണ്ടാവുകയുള്ളുവെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി.

ജിദ്ദ, ദമാം, റിയാദ് എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളിലും ഹജ്ജ് വിമാനങ്ങളിലും ഭക്ഷണങ്ങള്‍ക്ക് ഹലാല്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു. വിമാനങ്ങളിലെ ഭക്ഷണവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ ഉടലെടുക്കുന്ന സാഹചര്യത്തിലാണ് എയര്‍ ഇന്ത്യയുടെ പുതിയ ക്രമീകരണം.

യാത്രക്കാരുടെ സൗകര്യം മുൻനിർത്തി വിവിധ വിഭവങ്ങൾ വിമാനങ്ങളിൽ ക്രമീകരിച്ചിരുന്നു. വീസ്താര എയർലൈൻസ് എയർ ഇന്ത്യയിൽ ലയിച്ചതോടെ വിമാനത്തിൽ ലഭിക്കുന്ന ഭക്ഷണം മുൻകൂറായി ബുക്ക് ചെയ്യണമെന്ന വ്യവസ്ഥ നടപ്പാക്കുന്നത്. നേരത്തേ ഇക്കാര്യത്തിൽ അയഞ്ഞ സമീപനമാണ് എയർ ഇന്ത്യ സ്വീകരിച്ചിരുന്നത്. യാത്രക്കാരുടെ സൗകര്യങ്ങള്‍ക്കനുസരിച്ച വിഭവങ്ങള്‍ എയര്‍ ഇന്ത്യയില്‍ ലഭ്യമാക്കിയിട്ടുണ്ടെന്ന് കമ്പനി വക്താവ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.