സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യ വിമാനം തട്ടിക്കൊണ്ടു പോകുമെന്ന് ഭീഷണി, പറന്നെത്തിയ മധ്യപ്രദേശ് പോലീസ് കണ്ടത് പന്ത്രണ്ടാം ക്ലാസുകാരനെ. മധ്യപ്രദേശില്‍ നിന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് കമ്മീഷണര്‍ വിലാസ് വിലാസ് ചന്ദന്‍ശിവെ അറിയിച്ചു. നവംബര്‍ 28 ന് വിമാനം തട്ടിക്കൊണ്ടു പോകുമെന്നായിരുന്നു പന്ത്രണ്ടാം ക്ലാസുകാരന്റെ ഭീഷണി.
നവംബര്‍ 20 ന് താനെയിലുള്ള എയര്‍ ഇന്ത്യ കാള്‍ സെന്ററിലാണ് അഞ്ജാതമായ കാള്‍ സന്ദേശമെത്തിയത്. താന്‍ ഐസിസ് തീവ്രവാദിയാണെന്നും നവംബര്‍ 28ന് വിമാനം റാഞ്ചുമെന്നും ഹിന്ദിയില്‍ ഭീഷണിപ്പെടുത്തി. ഇതിന് പിന്നാലെയാണ് പോലീസ് സംഘം ഭീഷണിയുടെ പിന്നാലെ അന്വേഷണം തുടങ്ങിയത്.
ഭീഷണി സന്ദേശം എത്തിയത് മധ്യപ്രദേശിലെ ഹാര്‍ദ ജില്ലിയില്‍ നിന്നുമാണെന്ന് ആദ്യം തന്നെ കണ്ടെത്തിയിരുന്നു. വിശദമായ അന്വേഷണത്തിന് ഒടുവിലാണ് രാഹത്‌ഗോണ്‍ ഗ്രാമത്തിലെ യുവാവാണ് സന്ദേശത്തിനു പിറകിലെന്ന് കണ്ടെത്തിയത്. യുവാവ് മൂന്ന് സിം കാര്‍ഡുകള്‍ ഉപയോഗിച്ചിരുന്നതായി പോലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. ഇവയില്‍ ഒന്നില്‍ നിന്നുമായിരുന്നു ഫോണ്‍ ചെയ്തത്.
ഒരു തമാശയ്ക്കുവേണ്ടിയാണ് ഭീഷണി സന്ദേശമയച്ചതെന്നാണ് യുവാവ് പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്. ഇയാളെ കോടതിയില്‍ ഹാജരാക്കി ഡിസംബര്‍ 2വരെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പ്രതിക്ക് ഏതെങ്കിലും തരത്തിലുള്ള തീവ്രവാദി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷിച്ചുവരികയാണ്. ഇയാള്‍ക്കെതിരെ നേരത്ത കേസുകളൊന്നും രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്ന് പോലീസ് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല