യാത്രക്കാര്‍ എയര്‍ ഇന്ത്യ സേവനമികവു കൊണ്ട് സഹികെട്ടുവെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. മിക്ക യാത്രക്കാരും കൊള്ളാവുന്ന വിദേശ വിമാന കമ്പനികളെ ആശ്രയിക്കാനും തുടങ്ങി. എന്നാല്‍ ഇപ്പോള്‍ ഉദ്യോഗാര്‍ഥികള്‍ക്കും ഇന്ത്യയുടെ ദേശീയ വിമാന കമ്പനിയെ വേണ്ടാത്ത അവസ്ഥയാണ്.
അടുത്തിടെ കമാന്‍ഡര്‍മാരുടെ ഒഴിവിലേക്ക് ഉദ്യോഗാര്‍ഥികളെ ക്ഷണിച്ചു കൊണ്ട് പ്രസിദ്ധീകരിച്ച ഒരു പരസ്യത്തിന് ലഭിച്ച പ്രതികരണമാണ് എയര്‍ ഇന്ത്യയെ ഞെട്ടിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ ചൊവ്വ, ബുധന്‍ ദിവസങ്ങളിലായി വാക്ക് ഇന്‍ അഭിമുഖം എയര്‍ ഇന്ത്യയുടെ ഹൈദരാബാദ് ഓഫീസില്‍ വച്ച് നടത്തുമെന്നായിരുന്നു പരസ്യം.
എന്നാല്‍ പേരിനു പോലും ഒരാള്‍ അഭിമുഖ സ്ഥലത്തേക്ക് തിരിഞ്ഞു നോക്കിയില്ല. അഭിമുഖ മാമാങ്കത്തിനായി ബോര്‍ഡ് അംഗങ്ങളും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പറന്നെത്തി പഞ്ച നക്ഷത്ര ഹോട്ടലില്‍ മുറിയെടുത്ത് താമസച്ചതു മാത്രം മെച്ചം.
നിലവില്‍ 197 ഒഴിവുകളാണ് കമാന്‍ഡര്‍മാര്‍ക്കും ഫസ്റ്റ് ഓഫീസര്‍മാര്‍ക്കുമായി ഒഴിഞ്ഞു കിടക്കുന്നത്. ജീവനക്കാരുടെ കുറവു മൂലമുള്ള പ്രശ്‌നങ്ങളാകട്ടെ ദിനംപ്രതി ഗുരുതരമാകുകയാണ്. കെടുകാര്യസ്ഥത മൂലം വലയുന്ന എയര്‍ ഇന്ത്യയെ കൂടുതല്‍ നാണം കെടുത്തുന്നതാണ് ഇന്റര്‍വ്യൂ പരസ്യത്തിനോടുള്ള ഉദ്യോഗാര്‍ഥികളുടെ തണുത്ത പ്രതികരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല