സ്വന്തം ലേഖകൻ: ഇസ്രായേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ടെൽ അവീവിലേക്ക് റദ്ദാക്കിയ വിമാന സർവീസുകൾ നവംബർ 30 വരെ എയർ ഇന്ത്യ നീട്ടി. ഒക്ടോബർ ഏഴ് മുതൽ ടെൽ അവീവിലേക്കും അവിടെ നിന്ന് ഇങ്ങോട്ടേയ്ക്കും എയർഇന്ത്യ സർവീസുകൾ നടത്തിയിട്ടില്ല.
നേരത്തെ, ഡൽഹിയിൽ നിന്ന് ടെൽ അവീവിലേക്ക് ആഴ്ചയിൽ അഞ്ച് സർവീസുകൾ എയർഇന്ത്യ നടത്തിയിരുന്നു. തിങ്കൾ, ചൊവ്വ, വ്യാഴം, ശനി, ഞായർ ദിവസങ്ങളിലായിരുന്നു ഈ സർവീസ്.
ഇസ്രയേൽ-ഹമാസ് സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ ഇസ്രായേലിൽ നിന്ന് മടങ്ങിവരാൻ ആഗ്രഹിക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരുന്നതിനായി കേന്ദ്രസർക്കാരിന്റെ ഓപ്പറേഷൻ അജയ്യുടെ ഭാഗമായി കഴിഞ്ഞ മാസം എയർഇന്ത്യ സർവീസ് നടത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല