സ്വന്തം ലേഖകൻ: കുവൈത്ത്-കൊച്ചി സെക്ടറിൽ തിങ്കളാഴ്ച എയർഇന്ത്യ എക്സ്പ്രസ് സർവിസ് ആരംഭിക്കും. ജൂൺ മുതൽ ആഴ്ചയിൽ കുവൈത്തിലേക്ക് കൊച്ചിയിൽ നിന്നും തിരിച്ചും മൂന്നു സർവിസുകളാണ് ഉണ്ടാവുക. കുവൈത്തിൽ തിങ്കൾ, ചൊവ്വ, വ്യാഴം ദിവസങ്ങളിലും കൊച്ചിയിൽനിന്ന് ഞായർ, തിങ്കൾ, വ്യാഴം ദിവസങ്ങളിലുമായാണ് സർവിസ്.
വേനൽക്കാല ടിക്കറ്റ് നിരക്കുകൾ 70 ദീനാർ (19,000 രൂപ)മുതൽ ലഭ്യമാണ്. ജൂൺ 10 മുതൽ ബിസിനസ് ക്ലാസും ലഭ്യമാണ്.
കുവൈത്ത്-കൊച്ചി
തിങ്കൾ പുലർച്ച 12.30
ചൊവ്വ പുലർച്ച 02.00
വ്യാഴം രാത്രി 11.50
കൊച്ചി-കുവൈത്ത്
ഞായർ രാവിലെ 8.45
തിങ്കൾ രാവിലെ 10.15
വ്യാഴം രാവിലെ 8.05
അതിനിടെ കുവൈത്തില്‍ ശനിയാഴ്ച രേഖപ്പെടുത്തിയ റെക്കോര്‍ഡ് താപനിലയെന്ന് റിപ്പോര്‍ട്ട്. ലോകത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന മൂന്നാമത്തെ താപനിലയാണ് കുവൈത്തില്‍ ഇന്നലെ രേഖപ്പെടുത്തിയതെന്ന് താപനില സൂചകങ്ങളില്‍ പ്രശസ്തമായ എല്‍ഡോറാഡോ വെതര്‍ വെബ്സൈറ്റ് പറയുന്നു.
കുവൈത്ത് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലാണ് രാജ്യത്തെ ഏറ്റവും ഉയര്‍ന്ന താപനില ഇന്നലെ രേഖപ്പെടുത്തിയത് 49.3 ഡിഗ്രി സെല്‍ഷ്യസ്. ഇത് ഭൂമിയില്‍ ഇന്നലെ രേഖപ്പെടുത്തിയ മൂന്നാമത്തെ ഏറ്റവും ഉയര്‍ന്ന താപനിലയായിരുന്നു. ഇറാനിലെ ഉമീദിയ നഗരത്തിലായിരുന്നു ഇന്നലെ ഏറ്റവും കൂടുതല്‍ ചൂട് അനുഭവപ്പെട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല