സ്വന്തം ലേഖകൻ: നെടുമ്പാശേരിയിൽ നിന്ന് ഷാർജയിലേക്ക് പുറപ്പെടുന്ന വിമാനത്തിന് യന്ത്രതകരാർ. പുലർച്ചെ 2.15ന് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനം പുറപ്പെടാനൊരുങ്ങിയപ്പോഴാണ് തകരാർ കണ്ടെത്തിയത്.
തകരാര്‍ കണ്ടെത്തിയതിന് പിന്നാലെ യാത്രക്കാരെ വിമാനത്തിൽ നിന്നിറക്കി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയെന്ന് അധികൃതർ അറിയിച്ചു. യാത്രക്കാരെ മറ്റൊരു വിമാനത്തിൽ ഷാർജയ്ക്ക് അയക്കുമെന്ന് ഈ വിമാനം രാവിലെ എട്ടിന് പുറപ്പെടുമെന്നും എയർപോർട്ട് അധികൃതർ പറഞ്ഞു.
അതിനിടെ യാത്രക്കാരില്ലാത്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ കണ്ണൂര്‍-ബെംഗളൂരു സര്‍വീസ് നിര്‍ത്തി. ദിവസം പത്ത് യാത്രക്കാര്‍ പോലും ലഭിക്കാതായതോടെയാണ് സര്‍വീസ് നിര്‍ത്താന്‍ തീരുമാനിച്ചിരിക്കുന്നത്. വിമാന സര്‍വീസ് നിര്‍ത്തുന്നതിന്റെ ഭാഗമായി സെക്ടറിലുള്ള വിമാന ടിക്കറ്റ് ബുക്കിങ് നിര്‍ത്തിവെച്ചിട്ടുണ്ട്.
മേയ് മുതല്‍ എയര്‍ ഇന്ത്യ എക്സ്പ്രസിന്റെ ബെംഗളൂരു സര്‍വീസുണ്ടാകില്ല. പ്രതിദിന സര്‍വീസാണ് ബെംഗളൂരു സെക്ടറില്‍ എയര്‍ ഇന്ത്യ എക്സ്പ്രസ് നടത്തിയിരുന്നത്. ഇന്‍ഡിഗോ ബെംഗളൂരുവിലേക്ക് ദിനംപ്രതി രണ്ട് സര്‍വീസുകള്‍ നടത്തുന്നുണ്ട്. യാത്രക്കാരില്ലാത്തതിനാല്‍ ഈ സര്‍വീസും പ്രതിസന്ധിയിലാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല