ലണ്ടനിലേക്ക് വരേണ്ട എയര്‍ ഇന്ത്യയുടെ വിമാനം ഏതാണ്ട് എട്ടു മണിക്കൂറിലധികം വൈകിയത് മൂലം ഉണ്ടായ പ്രശ്നങ്ങള്‍ ചില്ലറയൊന്നുമല്ല. അഹമ്മദാബാദില്‍ നിന്നും ലണ്ടനിലേക്ക് പുറപ്പെട്ടതായിരുന്നു വിമാനം എന്നാല്‍ കനത്ത മൂടല്‍ മഞ്ഞിനെതുടര്‍ന്ന് വഴിതിരിച്ചുവിടുകയായിരുന്നു. എട്ടുമണിക്കൂറോളം മറ്റൊരു വിമാനത്താവളത്തില്‍ കാത്തിരിക്കേണ്ടി വന്ന യാത്രക്കാര്‍ അടങ്ങിയിരിക്കുമോ? അവര്‍ ബഹളം വെച്ച് ഒടുവില്‍ അധികൃതര്‍ക്ക് പോലീസിനെ വരെ വിളിക്കേണ്ടിയും വന്നു .
എയര്‍ ഇന്ത്യയുടെ അഹമ്മദാബാദ് – മുംബൈ – ലണ്ടന്‍ (എ.ഐ. 131 ) വിമാനമാണ് മുടല്‍ മഞ്ഞിനെ തുടര്‍ന്ന് ഹീത്രു വിമാനത്താവളത്തില്‍ ഇറങ്ങാതെ ഗാറ്റ്വിക് വിമാനത്താവളത്തില്‍ ഇറക്കിയത്. രാവിലെ 8 മണിമുതല്‍ വൈകീട്ട് നാലുമണി വരെ ജീവനക്കാരുടെ ഭാഗത്തുനിന്നും കൃത്യമായ മറുപടി ലഭിച്ചില്ലെന്ന് ആരോപിച്ചാണ് യാത്രക്കാര്‍ ബഹളം കൂട്ടിയത്. സ്ഥിതി നിയന്ത്രണാധീതമായതിനെ തുടര്‍ന്ന് വിമാനത്താവള അധികൃതര്‍ പോലീസിന്റെ സഹായം തേടുകയായിരുന്നു. 16 ജീവനക്കാര്‍ അടക്കം വിമാനത്തില്‍ 125 പേരുണ്ടായിരുന്നു എന്നതാണ് സ്ഥിതിഗതികള്‍ ഏറെ ദുരിതത്തിലാക്കിയത്.
ഒടുവില്‍ സംഭവത്തിന്റെ കാരണമന്വേഷിച്ച വിമാനത്താവള അധികൃതര്‍ നല്‍കിയ വിശദീകരണം ജീവനക്കാരുടെ ഷിഫ്റ്റ് മാറുന്നതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് വിമാനം താമസിക്കാന്‍ ഇടയാക്കിയതെന്നാണ്. എന്തായാലും വിമാനത്തിന്റെ ഇന്ത്യയിലേക്കുള്ള മടക്കവും 10 മണിക്കൂറോളം വൈകിയതായി ഇന്ത്യന്‍ എയര്‍ലൈന്‍സ് അധികൃതര്‍ അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല