സ്വന്തം ലേഖകൻ: യാത്രക്കാരൻ വിമാന ജീവനക്കാരെ കൈയ്യേറ്റംചെയ്തതിനെ തുടര്‍ന്ന് എയര്‍ ഇന്ത്യാ വിമാനം ഡൽഹി വിമാനത്താവളത്തിൽ തിരിച്ചിറക്കി. ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യാ വിമാനമാണ് യാത്രക്കാരന്‍റെ നിലവിട്ട പെരുമാറ്റത്തെ തുടർന്ന് തിരിച്ചിറക്കിയത്.
ഡല്‍ഹിയില്‍ നിന്നും തിങ്കളാഴ്ച രാവിലെ 6.35ന് പുറപ്പെട്ട വിമാനത്തിലാണ് സംഭവം. വിഷയത്തിൽ എയര്‍ ഇന്ത്യ യാത്രക്കാരനെതിരെ ഡൽഹി എയർപ്പോർട്ട് പോലീസിന് പരാതി നല്‍കിയിട്ടുണ്ട്. യാത്രക്കാരിൽ ഒരാള്‍ ജീവനക്കാരുമായി തർക്കത്തിൽ ഏർപ്പെടുകയും ശാരീരികമായി ആക്രമിക്കുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
പ്രശ്നമുണ്ടാക്കിയ യാത്രക്കാരനെ പിന്നീട് പോലീസിന് കെെമാറി. വിമാനം തിരിച്ചിറക്കിയതില്‍ യാത്രക്കാര്‍ക്കുണ്ടായ ബുദ്ധിമുട്ടിൽ ക്ഷമ ചോദിക്കുന്നതായും വിമാനം ഉച്ചയ്ക്കു ശേഷം ലണ്ടനിലേക്ക് സര്‍വീസ് നടത്തുമെന്നും എയര്‍ ഇന്ത്യ പ്രസ്താവനയില്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല