സ്വന്തം ലേഖകൻ: ഫിഫ ഖത്തർ ലോകകപ്പിന് മുൻപായി ദോഹ-മുംബൈ-ദോഹ സർവീസിന് തുടങ്ങാൻ എയർ ഇന്ത്യ തയാറെടുക്കുന്നു. ഒക്‌ടോബർ 30 മുതൽ ചൊവ്വ, വെള്ളി, ഞായർ ദിവസങ്ങളിലായി ആഴ്ചയിൽ 3 പ്രതിവാര സർവീസുകളുണ്ടാകും.
ടിക്കറ്റ് ബുക്കിങ് ആരംഭിച്ചു. 2023 മാർച്ച് 19 വരെ ടിക്കറ്റ് ബുക്ക് ചെയ്യാമെന്ന് എയർലൈൻ വെബ്‌സൈറ്റിലുണ്ട്. ഒക്‌ടോബർ 30ന് ദോഹയിൽനിന്ന് ഉച്ചയ്ക്ക് 12.45ന് മുംബൈയിലേയ്ക്ക് പുറപ്പെടുന്ന വിമാനം മുംബൈയിൽ പ്രാദേശിക സമയം 6.45ന് എത്തും. ഒരാൾക്ക് 920 റിയാൽ ആണ് നിരക്ക്.
ഡൽഹിയിൽ നിന്ന് ദോഹയിലേക്കും പുതിയ സർവീസ് തുടങ്ങാൻ പദ്ധതിയുണ്ട്. ഖത്തറിന് പുറമെ കൊൽക്കത്ത, മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നിന്ന് ദുബായിലേക്കും ആഴ്ചയിൽ 4 സർവീസുകൾ തുടങ്ങുമെന്നാണ് റിപ്പോർട്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല