സ്വന്തം ലേഖകൻ: എയർ ഇന്ത്യയുടെ മുംബൈ – കോഴിക്കോട് വിമാനം റദ്ദാക്കിയതില്‍ മുംബൈ വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം. മൂന്നു മണിക്കൂര്‍ വിമാനത്തിലിരുത്തിയ ശേഷമാണ് സാങ്കേതിക തകരാറുണ്ടെന്ന് അറിയിച്ച് വിമാനം റദ്ദാക്കിയത്.
ഇന്നു രാവിലെ 6.30ന് പുറപ്പെട്ട് 8ന് കോഴിക്കോട് എത്തിച്ചേരേണ്ടതായിരുന്നു. പകരം വിമാനം വൈകിട്ട് 4ന് സജ്ജീകരിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചിരിക്കുന്നത്. എന്നാൽ, ഇതു അംഗീകരിക്കാനാകില്ലെന്നാണ് യാത്രക്കാരുടെ നിലപാട്.
ദുബായിൽനിന്ന് കോഴിക്കോട്ടേക്ക് ഇന്നു (ശനി) ഉച്ചയ്ക്ക് 1.30ന് പുറപ്പെടേണ്ട എയർ ഇന്ത്യ വിമാനം (എഐ 938) വിമാനം രാത്രി 10.35നേ പുറപ്പെടൂവെന്ന് എയർ ഇന്ത്യ അധികൃതർ അറിയിച്ചു. യാത്രക്കാർ വൈകിട്ട് 7.35ന് വിമാനത്താവളത്തിൽ റിപ്പോർട്ട് ചെയ്താൽ മതിയെന്നും അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല