സ്വന്തം ലേഖകൻ: മസ്കത്തിൽനിന്ന് ലഖ്നൗവിലെ ചരൺ സിങ് ഇൻറർനാഷണൽ എയർപോർട്ടിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ സർവിസിന് തുടക്കമായി. പുതിയ സർവിസിനെ മസ്കത്ത് ഇൻറർനാഷണൽ എയർപോർട്ട് സ്വാഗതം ചെയ്തു. ആഴ്ചയിൽ എല്ലാ ദിവസവും സർവിസുണ്ടാകും.
ലഖ്നോയിൽനിന്ന് ശനിയാഴ്ച രാവിലെ 7.30 ന് പുറപ്പെട്ട വിമാനത്തിൽ 77 യാത്രക്കാരാണുണ്ടായിരുന്നത്. തിരിച്ച് മസ്കത്തിൽനിന്ന് 123 യാത്രക്കാരുമായാണ് പറന്നത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസ് മസ്കത്തിൽനിന്ന് കണ്ണൂർ, കൊച്ചി, കോഴിക്കോട്, മംഗളൂരു, തിരുവനന്തപുരം, തിരുച്ചിറപ്പള്ളി എന്നിവിടങ്ങളിലേക്കും സർവിസ് നടത്തുന്നുണ്ട്.
അതിനിടെ കുറഞ്ഞ നിരക്കിൽ നാട്ടിലേക്ക് പോകാൻ ഇപ്പോൾ ടിക്കറ്റ് എടുക്കാം, ഈ മാസം 31 വരെ കുറഞ്ഞ നിരക്കിൽ ടിക്കറ്റ് ലഭിക്കുമെന്നാണ് ബജറ്റ് വിമാന കമ്പനികൾ ആയ എയർ ഇന്ത്യ എക്സ്പ്രസും സലാം എയറും അറിയിച്ചിരിക്കുന്നത്. എയർ ഇന്ത്യ എക്സ്പ്രസിന് മസ്കറ്റിൽ നിന്നും കോഴിക്കോട്, കണ്ണൂർ, കൊച്ചി, തിരുവനന്തപുരം, മംഗളൂരു സെക്ടറുകളിലേക്ക് യാത്ര ചെയ്യാൻ 38 റിയാലിൽ താഴെയാണ് ടിക്കറ്റ് നിരക്ക് വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല