സ്വന്തം ലേഖകൻ: പൈലറ്റുമാരുടെയും ക്യാബിന്‍ ക്രൂവിന്റെയും യൂണിഫോം പരിഷ്‌കരിച്ച് എയര്‍ ഇന്ത്യ. അറുപത് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് എയര്‍ ഇന്ത്യ ജീവനക്കാരുടെ യൂണിഫോം മാറ്റുന്നത്. ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്തതിന് ശേഷം എയര്‍ ഇന്ത്യയുടെ ലോഗോയില്‍ ഉള്‍പ്പടെ മാറ്റം വരുത്തിയിരുന്നു. പിന്നാലെയാണ് യൂണിഫോമും പരിഷ്‌കരിച്ചത്.
പ്രമുഖ ഡിസൈനര്‍ മനീഷ് മല്‍ഹോത്രയാണ് എയര്‍ ഇന്ത്യ ജീവനക്കാര്‍ക്കായി യൂണിഫോം രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. എയര്‍ ഇന്ത്യയുടെ ആദ്യ എയര്‍ബസ് എ350-ന്റെ സര്‍വീസ് ആരംഭിക്കുന്നതോടെയാണ് ജീവനക്കാര്‍ പുതിയ യൂണിഫോമിലേക്ക് മാറുക.
പുതിയ യുണിഫോം പ്രകാരം എയര്‍ലൈനിലെ ക്യാബിന്‍ ക്രൂ അംഗങ്ങളായുള്ള വനിതകള്‍ മോഡേണ്‍ രീതിയിലുള്ള റെഡി ടു വെയര്‍ ഓംബ്രെ സാരിയും പുരുഷന്മാര്‍ ബന്ദ്ഗാലയും ധരിക്കും. പൈലറ്റുമാര്‍ കറുത്ത നിറത്തിലുള്ള സ്യൂട്ടുകളാണ് ധരിക്കുക. എയര്‍ ഇന്ത്യയുടെ പുതിയ ലോഗോയും യൂണിഫോമില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല