സ്വന്തം ലേഖകൻ: ഇന്ധന ചോർച്ചയെത്തുടർന്ന് എയർ ഇന്ത്യയുടെ (AI106) നെവാർക്ക് – ഡൽഹി വിമാനം സ്വീഡനിൽ അടിയന്തരമായി തിരിച്ചിറക്കി. 300 യാത്രക്കാരുമായി പറന്നുയർന്ന വിമാനമാണ് ഇന്ധന ചോർച്ചയെത്തുടർന്ന് സ്വീഡനിൽ ഇറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണെന്നാണ് ലഭിക്കുന്ന വിവരം.
വിമാനം അടിയന്തരമായി തിരിച്ചിറക്കുന്ന സമയത്ത് വൻ യൂണിറ്റ് ഫയർ എഞ്ചിനുകളിൽ വിമാനത്താവളത്തിൽ എത്തിച്ചിരുന്നതായി എ.എൻ.ഐ. റിപ്പോർട്ട് ചെയ്യുന്നു. ഇന്ധന ചോർച്ചയെത്തുടർന്ന് വിമാനത്തിലെ ഒരു എഞ്ചിൻ ഷട്ട് ഡൗൺ ആവുകയായിരുന്നു.
തുടർന്ന് സ്റ്റോക്ക്ഹോമിൽ വിമാനം സുക്ഷിതമായി ഇറക്കുകയായിരുന്നുവെന്ന് ഡി.ജി.സി.എ. മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു. പരിശോധനയിൽ രണ്ടാമത്തെ എഞ്ചിനിൽ നിന്നാണ് ഇന്ധനം ചോരുന്നതെന്ന് കണ്ടെത്തിയതെന്നും പരിശോധനകൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല