സ്വന്തം ലേഖകന്‍: കോഴിക്കോട് ജിദ്ദ ജംബോ സര്‍വീസ് വീണ്ടും ആരംഭിക്കാന്‍ ഒരുങ്ങി എയര്‍ ഇന്ത്യ, ആഴ്ചയില്‍ 5 നോണ്‍സ്റ്റോപ് സര്‍വീസുകള്‍. ചൊവ്വ, വെള്ളി ദിവസങ്ങള്‍ ഒഴികെ സര്‍വീസുകള്‍ ഉണ്ടായിരിക്കും. മാര്‍ച്ച് 27 മുതല്‍ സര്‍വീസ് പുനരാരംഭിക്കാനാണ് തീരുമാനം.
കൊച്ചിയില്‍നിന്ന് കോഴിക്കോട്ടെത്തുന്ന 480 പേര്‍ക്ക് സഞ്ചരിക്കാവുന്ന ജംബോ വിമാനം ഇവിടെനിന്നു നേരിട്ട് ജിദ്ദയിലേക്കായിരിക്കും പറക്കുക. ചൊവ്വ, വെള്ളി ദിവസങ്ങളൊഴികെ നോണ്‍സ്റ്റോപ്പ് സര്വീസായിട്ടായിരിക്കും വിമാനം പറക്കുക. വൈകീട്ട് ആറിന് കോഴിക്കോട്ടെത്തുന്ന വിമാനം എട്ടിന് തിരിച്ചുപോകും.
ജംബോ വിമാനങ്ങള്‍ക്ക് ഇറങ്ങാനുള്ള വലിപ്പം ഇല്ലാത്തതിനാലാണ് ഇപ്പോള്‍ കോഴിക്കോട് റണ്‍വേ അടച്ചിരിക്കുന്നത്. ഇതേ തുടര്‍ന്ന് കോഴിക്കോട് സര്‍വീസ് നടത്തിയിരുന്ന മുഴുവന്‍ വലിയ വിമാനങ്ങളും കമ്പനികള്‍ പിന്‍വലിച്ചു. ജിദ്ദയിലേക്ക് നേരിട്ടുണ്ടായിരുന്ന ജംബോ വിമാനം എയര്‍ഇന്ത്യ പിന്‍വലിച്ചതോടെ ഇവിടെനിന്നുള്ള യാത്രക്കാര്‍ വെട്ടിലായി. ചെറിയ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്ന ദമാം, അബുദാബി, ഷാര്‍ജ, ദുബായ് എന്നിവിടങ്ങളിലെത്തി കണക്ഷന് വിമാനങ്ങളില്‍ ജിദ്ദയ്ക്ക് പോകേണ്ട അവസ്ഥയിലാണ് യാത്രക്കാര്‍.
ഇതിനു പരിഹാരമെന്നനിലയിലാണ് എയര്‍ ഇന്ത്യയുടെ പുതിയ തീരുമാനം. വിമാനത്താവള നിര്‍മാണപ്രവര്‍ത്തനങ്ങള്‍ സപ്തംബറോടെ മാത്രമേ പൂര്‍ത്തിയാവൂ എന്നതിനാല്‍ ഏറെ ബുദ്ധിമുട്ടുകള്‍ എയര്‍ ഇന്ത്യക്ക് സഹിക്കേണ്ടിവരും. ഇതു പരിഹരിക്കാന്‍ കൊച്ചിയില്‍നിന്ന് യാത്രക്കാരോ ചരക്കുകളോ ഇല്ലാതെയായിരിക്കും വിമാനം കോഴിക്കോട്ടെത്തുക.
ഭാരമുള്ള വലിയ വിമാനങ്ങള്‍ ലാന്ഡ്ചെയ്യുന്നതിലാണ് ഇവിടെ ബുദ്ധിമുട്ട്. ഈ പ്രശ്നം പരിഹരിക്കാനാണ് കാലിയായി വിമാനമെത്തുന്നത്. ഈയവസ്ഥയില്‍ വിമാനത്തിന്റെ ലാന്ഡിങ്ഭാരം നിയന്ത്രിതപരിധിയില് നില്ക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല