സ്വന്തം ലേഖകന്‍: മദ്യപിച്ച് ലക്കുകെട്ട് യുകെയിലേക്കുള്ള വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച ഇന്ത്യക്കാരന് പിഴ. മദ്യലഹരിയില്‍ എയര്‍ഇന്ത്യ വിമാനത്തില്‍ പരസ്യമായി മൂത്രമൊഴിച്ച ജിനു എബ്രഹാം എന്ന യാത്രക്കാരനാണ് 96,000 രൂപ പിഴശിക്ഷ ലഭിച്ചത്.
കഴിഞ്ഞ മാസം 19 ന് ഇന്ത്യയില്‍ നിന്നും ബ്രിട്ടനിലേക്ക് യാത്ര ചെയ്യുന്നതിനിടെയായിരുന്നു സംഭവം. കൂടുതല്‍ മദ്യം നല്‍കിയില്ലെന്ന കാരണത്താലാണ് ഇയാള്‍ വിമാനത്തിനുള്ളില്‍ പരസ്യമായി മൂത്രമൊഴിച്ചത്.
അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ വീണ്ടും മദ്യം വേണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വിമാനത്തിനുള്ളില്‍ ബഹളമുണ്ടാക്കിയിരുന്നു. എന്നാല്‍, അമിതമായി മദ്യപിച്ചിരുന്ന ഇയാള്‍ക്ക് വീണ്ടും മദ്യം നല്‍കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് മറ്റ് യാത്രക്കാരുടെ മുന്നില്‍ വച്ച് ജിനു പരസ്യമായി മൂത്രമൊഴിക്കുകയായിരുന്നു.
യാത്രക്കാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് വിമാനം ബിര്‍മിന്‍ഹാം എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ ജിനുവിനെ അറസ്റ്റുചെയ്തു. എന്നാല്‍, ഇത്തരമൊരു സംഭവത്തെ കുറിച്ച് തനിക്ക് ഓര്‍മ്മയില്ലെന്ന നിലപാടിലായിരുന്നു ജിനു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല