എയര്‍ ഇന്ത്യ അടക്കമുളള വിമാനക്കമ്പനികള്‍ കേരളത്തില്‍ നിന്ന് ഗള്‍ഫിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി. ഓണത്തിന് നാട്ടിലേക്ക് എത്തുന്നവരെയും ഓണം കഴിഞ്ഞ് മടങ്ങുന്നവരെയും ചൂഷണം ചെയ്യാന്‍ ലക്ഷ്യമിട്ടാണ് വിമാന കമ്പനികള്‍ ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിരിക്കുന്നത്. ഗള്‍ഫിലെ വേനലവധി അവസാനിച്ചതും ഓണക്കാലവും ഒരുമിച്ചെത്തിയതാണ് വിമാനക്കമ്പനികള്‍ ചാകരയാക്കുന്നത്. അവധിക്ക് നാട്ടിലെത്തിയ മലയാളി കുടുംബങ്ങള്‍ക്ക് തിരികെ ഗള്‍ഫിലേക്ക് പോകണമെങ്കില്‍ ലക്ഷങ്ങള്‍ മുടക്കണമെന്നാണ് നിലവിലെ സ്ഥിതി. പണം കൂടുതല്‍ നല്‍കിയാല്‍ പോലും ടിക്കറ്റ് ലഭ്യമല്ലാത്ത സ്ഥിതിയുമുണ്ട്.
തിരുവനന്തപുരത്തു നിന്ന് ദുബായിലേക്ക് എയര്‍ ഇന്ത്യ ഇപ്പോള്‍ 51,390 രൂപയും കുവൈത്തിലേക്ക് 60,303 രൂപയും ഒമാനിലേക്ക് 57,612 രൂപയും സൗദിയിലേക്ക് 42,810 രൂപയും സൗദിയിലേക്ക് 39,554 രൂപയുമാണ് ഈടാക്കുന്നത്. മറ്റു കമ്പനികള്‍ ഇതില്‍ കൂടുതല്‍ തുകയും ഈടാക്കുന്നു. സീസണ്‍ കഴിയും വരെ നിരക്ക് വര്‍ധന നിലനില്‍ക്കുമെന്നാണ് സൂചന.
അതേസമയം, സമീപ സംസ്ഥാനങ്ങളില്‍ നിന്ന് ഗള്‍ഫ് മേഖലയിലേക്കുളള ടിക്കറ്റ് നിരക്കില്‍ വര്‍ധനയില്ല. അവിടെ നിന്ന് കേരളത്തെ അപേക്ഷിച്ച് പകുതി നിരക്കില്‍ ടിക്കറ്റ് ലഭിക്കുമെന്ന സ്ഥിതിവിശേഷമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല