സ്വന്തം ലേഖകൻ: യാത്രക്കാരുമായി എയര്‍ ബസ് വിമാനത്തെ ടാക്‌സി ബോട്ട് ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍ നിന്ന് റണ്‍വേയിലേക്ക് എത്തിച്ച് എയര്‍ ഇന്ത്യ. എന്‍ജിന്‍ ഓഫാക്കിയ വിമാനത്തെ പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്കും തിരിച്ചും കൊണ്ടുപോകാന്‍ സഹായിക്കുന്ന സെമി റോബോട്ടിക് അധിഷ്ഠിത എയര്‍ക്രാഫ്റ്റ് ട്രാക്ടറാണ് ടാക്‌സി ബോട്ട്. പൈലറ്റാണ് ടാക്‌സി ബോട്ടിനെ നിയന്ത്രിക്കുക.
ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മൂന്നാം ടെര്‍മിനലില്‍ എ ഐ 665 ഡല്‍ഹി- മുംബൈ വിമാനമാണ് ടാക്‌സി ബോട്ട് സംവിധാനം ഉപയോഗിച്ച് പാര്‍ക്കിങ് ബേയില്‍നിന്ന് റണ്‍വേയിലേക്ക് കൊണ്ടുപോയത്. ടാക്‌സി ബോട്ടുകളുടെ ഉപയോഗം ഇന്ധനം ലാഭിക്കുന്നതിനും സഹായകമാണ്.
വിമാനം നിലത്തായിരിക്കുമ്പോഴുള്ള ഇന്ധന ഉപയോഗത്തിന്റെ 85 ശതമാനത്തോളം കുറയ്ക്കാന്‍ ടാക്‌സി ബോട്ടുകള്‍ സഹായിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. കൂടാതെ, വിമാനത്തിന്റെ എന്‍ജിന്‍ ഓഫാക്കുന്നതിനാല്‍, ശബ്ദ-വായു മലിനീകരണത്തിന്റെ തോത് കുറയ്ക്കാനും ടാക്‌സി ബോട്ടിന്റെ ഉപയോഗം സഹായിക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല