സ്വന്തം ലേഖകന്‍: യാത്രക്കാരുടെ പിഴവ് കാരണം വിമാനം വൈകിയാല്‍ 15 ലക്ഷം രൂപ വരെ പിഴ ഈടാക്കുമെന്ന് എയര്‍ ഇന്ത്യ. ഏറ്റവും കുറഞ്ഞ പിഴ അഞ്ച് ലക്ഷമാണ്. ഒരു മണിക്കൂറില്‍ കുറവ് സമയം വിമാനം വൈകിപ്പിച്ചാല്‍ അഞ്ച് ലക്ഷം രൂപയും രണ്ട് മണിക്കൂര്‍ വരെ വൈകിയാല്‍ 10 ലക്ഷവും രണ്ട് മണിക്കൂറില്‍ കൂടുതലാണെങ്കില്‍ 15 ലക്ഷവുമാണ് പിഴ.
നേരത്തെ ശിവസേന എം.പി രവീന്ദ്ര ഗെയ്ക്വാദ് എയര്‍ ഇന്ത്യ ജീവനക്കാരനെ മര്‍ദിച്ചത് വിവാദമായതിന് പിന്നാലെയാണ് പുതിയ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ എയര്‍ ഇന്ത്യയുടെ നീക്കം നടത്തുന്നത്. പാര്‍ലമെന്റില്‍ സംഭവത്തെ അപലപിക്കാനും മാപ്പുപറയാനും ശിവസേന എം.പി തയ്യാറായെങ്കിലും എയര്‍ ഇന്ത്യ ജീവനക്കാരോട് മാപ്പുപറയാന്‍ ഗെയ്ക് വാദ് തയ്യാറായിരുന്നില്ല.
ഇതിന് പിന്നാലെ 2015ല്‍ വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എം.പി തിരുപ്പതിയില്‍ വെച്ച് എയര്‍ ഇന്ത്യ ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്തതും വീല്‍ചെയറിലായിരുന്ന മാതാവിനെ എമര്‍ജന്‍സി വാതിലൂടെ കടത്തിവിടണമെന്ന പേരില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.പി വിമാനം വൈകിപ്പിച്ചതും എയര്‍ ഇന്ത്യ ഇക്കാര്യത്തില്‍ കര്‍ശന നടപടിയെടുക്കാന്‍ കാരണമായതായി റിപ്പോര്‍ട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല