1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 27, 2015

സ്വന്തം ലേഖകന്‍: എയര്‍ ഇന്ത്യയില്‍ പച്ചക്കറി ഊണ്‍ വിവാദം ചൂടുപിടിക്കുന്നു, വിശദീകരനവുമായി അധികൃതര്‍ രംഗത്ത്. ഒന്നര മണിക്കൂര്‍വരെ യാത്രാ ദൈര്‍ഘ്യമുള്ള വിമാനങ്ങളിലെ ഇക്കോണമി ക്‌ളാസിലെ യാത്രക്കാരുടെ മെനുവില്‍ നിന്ന് നോണ്‍വെജിറ്റേറിയന്‍ ഭക്ഷണം നീക്കം ചെയ്ത് പച്ചക്കറി ഭക്ഷണം മാത്രമാക്കുകയാണെന്ന വാര്‍ത്തയാണ് വിവാദമായത്. വാര്‍ത്ത എയര്‍ ഇന്ത്യ നിഷേധിച്ചു.

കഴിഞ്ഞ ദിവസമിറക്കിയ പുതിയ മെനു സര്‍ക്കുലറാണ് വിവാദങ്ങള്‍ക്കും സംശയങ്ങള്‍ക്കും തുടക്കമിട്ടത്. ഇതോടെ വിശദീകരണവുമായി എയര്‍ ഇന്ത്യ അധികൃതര്‍ രംഗത്തത്തുകയായിരുന്നു. നോണ്‍വെജിറ്റേറിയന്‍ ഉള്‍പ്പെടെയുള്ള ഊണ് 90 മിനിറ്റില്‍ കൂടുതല്‍ യാത്രയുള്ള വിമാനങ്ങളില്‍ മാത്രമാണ് ഇതുവരെ നല്‍കിയിരുന്നതെന്നും ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ലഘുഭക്ഷണം മാത്രമാണ് നല്‍കിയിരുന്നതുമെന്നാണ് അധികൃതരുടെ വിശദീകരണം.

ഇത്തരം ഹ്രസ്വദൂര യാത്രക്കാര്‍ക്ക് ലഘുഭക്ഷണത്തിനുപുറമേ വെജിറ്റേറിയന്‍ ഊണുകൂടി ഉള്‍പ്പെടുത്തുകയായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കുന്നു. മുമ്പത്തെരീതിക്ക് ഒരു മാറ്റവും വന്നിട്ടില്ലെന്നും മെനു പുതുക്കുക മാത്രമാണ് നടന്നതെന്നും കേന്ദ്ര സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മഹേഷ് ശര്‍മ പറഞ്ഞു.

ലഘുഭക്ഷണത്തിനുപുറമേ കുറച്ച് ഭക്ഷണം പുതുതായി ഉള്‍പ്പെടുത്തിയതിനെ നോണ്‍വെജിറ്റേറിയന്‍, വെജിറ്റേറിയന്‍ വിഷയമാക്കി വിവാദമാക്കരുതെന്നും അദ്ദേഹം പറഞ്ഞു. ദീര്‍ഘദൂര യാത്രകളില്‍ വെജ്‌നോണ്‍ വെജ് മെനു തുടരും.
ജനുവരി ഒന്നുമുതല്‍ വെജിറ്റേറിയന്‍ ഊണ്‍ ലഭ്യമാക്കുമെന്നതാണ് പുതിയ സംശയങ്ങള്‍ക്കും വിവാദങ്ങള്‍ക്കും വഴിവെച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.