1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 26, 2012

ടോമിച്ചന്‍ കൊഴുവനാല്‍

ഇന്ത്യയുടെ അഭിമാനമായി മാറേണ്ട എയര്‍ ഇന്ത്യയുടെ ഇന്നത്തെ പരിതാപകരമായ അവസ്ഥ ബന്ധപെട്ട ഭരണാധികാരികളുടെ ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനായി പ്രവാസി കേരള കോണ്‍ഗ്രസ്‌ ഡോര്‍സെറ്റ് യുണിറ്റ്ന്റെ ആഭിമുഖ്യത്തില്‍ യുകെയിലെമ്പടും ഒപ്പുശേഖരണം നടത്താന്‍ തീരുമാനിച്ചു. ഇതിനായി യുകെയിലെ എല്ലാ നല്ലവരായ മലയാളികളുടെയും, കൂടാതെ അസോസിയേഷന്‍ ഭാരവാഹികള്‍, പത്രമാധ്യമങ്ങള്‍, മറ്റു സംഘടന ഭാരവാഹികള്‍, പ്രവാസി കേരള കോണ്‍ഗ്രസ്‌ യുണിറ്റ്കള്‍, എന്നിവരുടെ സഹായം അഭ്യര്‍ഥിക്കുന്നതായി പ്രസിഡന്റ്‌ ഡാന്റോ പോള്‍ മേച്ചേരില്‍, സെക്രട്ടറി റെജി കിഴക്കേകുറ്റ്, വൈസ് പ്രസിഡന്റ്‌ സാജു ചക്കുങ്കല്‍, എന്നിവര്‍ അറിയിച്ചു.

ഒരു പ്രാവശ്യമെങ്കിലും എയര്‍ ഇന്ത്യയില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ വീണ്ടുമൊരിക്കല്‍ യാത്ര ചെയ്യണമെങ്കില്‍ വേറൊരു ഫ്ലൈറ്റ്ലും ടിക്കറ്റ് ലഭിക്കാത്ത അവസരത്തില്‍ മാത്രമേ ഉണ്ടാവു. അത്ര ദയനീയമാണ് ഇപ്പോഴത്തെ എയര്‍ ഇന്ത്യയുടെ സേവന മഹിമ. ഇതു എയര്‍ ഇന്ത്യയുടെ ഭരണം കയ്യാളുന്ന ഉന്നത മേധാവികളുടെയും, വകുപ്പ് മന്ത്രിയുടെയും ശ്രദ്ധയില്‍ കൊണ്ട് വരുന്നതിനും, നമ്മുടെ പ്രതിക്ഷേധം അവരെ അറിയിക്കുന്നതിനുമായുള്ള സമരമുറയുടെ ആദ്യ ഭാഗമെന്ന നിലയിലാണ് ഈ ഒപ്പുശേഖരണം നടത്തുന്നത്.

യാത്രക്കാര്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള സര്‍വീസ്, യാത്രക്കാരോടുള്ള പെരുമാറ്റം,സമയ ക്ലിപ്തത എന്നിവ പാലിച്ചാല്‍ തന്നെ വളരെയധികം മാറ്റം വരുത്താന്‍ എയര്‍ ഇന്ത്യക്കാവും. ഓരോ വര്‍ഷവും ലക്ഷകണക്കിന് ആളുകളാണ് ഇന്ത്യയിലേക്കും തിരിച്ചും യാത്ര ചെയ്യുന്നത്, ഈ യാത്രക്കരോടെക്കെ വലിയ തുക ടിക്കറ്റിനായി വാങ്ങിച്ചു മെച്ചപെട്ട സര്‍വീസ് നല്കാന്‍ സാധിക്കാതെ വന്നാല്‍ എയര്‍ ഇന്ത്യയുടെ ഭാവി എന്താകുമെന്നു പ്രവചിക്കാന്‍ സാധിക്കുമെന്ന് തോന്നുന്നില്ല.

മറ്റു ഫ്ലൈറ്റുകള്‍ നല്‍കുന്ന സര്‍വീസ്, യാത്രക്കാരോടുള്ള പെരുമാറ്റം എന്നിവ മനസിലാക്കുന്നതിനായി എയര്‍ ഇന്ത്യയുടെ ജീവനക്കാര്‍ക്ക് ആവശ്യമായ നടപടികള്‍ എയര്‍ ഇന്ത്യ കൈക്കൊള്ളണം. കൂടാതെ യുകെയില്‍ നിന്നും നേരിട്ട് കേരളത്തിലേക്ക് വിമാന സര്‍വിസുകള്‍ ആരംഭിക്കണം എന്നതും നിരവധി നാളുകളായി യുകെയിലെ മലയാളികള്‍ ആവശ്യപെടുന്ന കാര്യമാണ്. ഈ ആവശ്യങ്ങളിലോക്കെ മുഖം തിരിഞ്ഞു നിക്കുന്ന എയര്‍ ഇന്ത്യക്കെതിരെ നടത്തുന്ന ഈ സമരത്തിന്‌ യുകെയിലെ മലയാളികള്‍ ഒറ്റകെട്ടായിപിന്തുണയേകും എന്ന് തന്നെയാണ് പ്രവാസി കേരള കോണ്‍ഗ്രസ്‌ ഭാരവാഹികള്‍ കരുതുന്നത്.

ഇതിനായി യുകെയുടെ എല്ലാ ഭാഗങ്ങളില്‍ നിന്ന് ലഭിക്കുന്ന ഒപ്പുകള്‍ ശേഖരിച്ചു നല്കാന്‍ മുന്‍കൈ എടുക്കുകയും അത് ബന്ധപെട്ട അധികാരികളുടെ പക്കല്‍ എത്തിക്കാനും ഡോര്‍സെറ്റ് പ്രവാസി കേരള കോണ്‍ഗ്രസ്‌ കമ്മിറ്റി വളരെ സജീവമായി രംഗത്തുണ്ട് . വ്യോമയാന വകുപ്പ് മന്ത്രി, കേരള മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, ധനകാര്യ വകുപ്പ് മന്ത്രി കെ എം മാണി, കോട്ടയം എം പി ജോസ് കെ മാണി, പ്രവാസികാര്യ മന്ത്രി എന്നിവര്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികള്‍ക്ക് നിവേദനം നല്‍കും.

ഈ സമര മുറയില്‍ ഒരു ഒപ്പ് ഇട്ടു എങ്കിലും സഹകരിക്കാന്‍ എല്ലാ മലയാളികളും തയ്യാറാവണം, അതിനായി മേല്പറഞ്ഞ എല്ലാ സംഘടനകളും ഒറ്റെകെട്ടായി ഒപ്പുകള്‍ ശേഖരിക്കാന്‍ സഹായിക്കണം, കൂടാതെ സംഘടനകള്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ വ്യക്തികളും ഇതിനായി രംഗത്ത് വന്നു ഒപ്പുകള്‍ ശേഖരിച്ചു അയച്ചു കൊടുക്കണമെന്ന് പ്രസിഡന്റ്‌ ഡാന്റോ അറിയിക്കുന്നു. വിവിധ സ്ഥലങ്ങളില്‍ നിന്ന് ഒപ്പുകള്‍ ശേഖരിക്കാന്‍ താല്‍പ്പര്യമുള്ളവര്‍ പ്രസിഡന്റ്‌ ഡാന്റോ പോള്‍ Email- danddse@yahoo.co.uk (07872332779) , സെക്രട്ടറി റെജി കിഴക്കേ കുറ്റ് (07846674471) എന്നിവരുമായി ബെന്ധപെടെണ്ടാതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.