പ്രവാസി മലയാളികളുടെ സ്വപ്‌നങ്ങളില്‍ ഒന്നായ എയര്‍കേരള യാഥാര്‍ത്ഥ്യത്തിലേക്ക് നീങ്ങുന്നതായി സൂചനകള്‍. കേന്ദ്ര സര്‍ക്കാര്‍ മന്ത്രാലയ സമിതി ഈ വിമാന സര്‍വീസ് തുടങ്ങുന്നതിനുള്ള നിബന്ധനകളില്‍ ഇളവു നല്‍കി. സംസ്ഥാന സര്‍ക്കാരിന്റെ ആവര്‍ത്തിച്ചുള്ള അപേക്ഷകള്‍ പരിഗണിച്ചാണ് കേന്ദ്രസര്‍ക്കാരിന്റെ ഇളവ്. വിദേശ സര്‍വീസ് ലൈസന്‍സിന് അഞ്ചു വര്‍ഷത്തെ ആഭ്യന്തര സര്‍വീസ് വേണമെന്ന വ്യവസ്ഥയിലാണ് കേന്ദ്രം ഇളവ് അനുവദിക്കുന്നത.
ഇനി ചേരുന്ന കേന്ദ്രമന്ത്രിസഭാ യോഗം ഈ തീരുമാനങ്ങള്‍ക്ക് അന്തിമ അനുമതി നല്‍കുമെന്നാണ് സൂചനകള്‍. അങ്ങനെയാണെങ്കില്‍ എയര്‍ കേരള യാഥാര്‍ത്ഥ്യമാകും.
എയര്‍ കേരളയ്ക്കു വിദേശത്തേക്ക് സര്‍വീസ് നടത്തുന്നതില്‍ രണ്ട് നിബന്ധനകളായിരുന്നു ഇതുവരെ തടസമായി നിന്നിരുന്നത്. ഇതില്‍ ഒരെണ്ണം അഞ്ചു വര്‍ഷം ആഭ്യന്തര സര്‍വീസ് നടത്തി പരിചയം വേണമെന്നതും, രണ്ടാമത്തേത് 20 വിമാനങ്ങള്‍ സ്വന്തമായി വേണം എന്നതുമായിരുന്നു. എന്നാല്‍ കേരളത്തിന്റെ അഭ്യര്‍ത്ഥനമാനിച്ച് 20 വിമാനങ്ങള്‍ വേണമെന്ന നിബന്ധനയില്‍ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ തന്നെ ഇളവു നല്‍കിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോള്‍ അഞ്ചു വര്‍ഷമെന്ന നിബന്ധനയിലും ഇളവ് നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല