സ്വന്തം ലേഖകന്‍: ഐറയായി ഇതുവരെ കാണാത്ത രൂപത്തില്‍ നയന്‍സ് എത്തുന്നു; ആദ്യ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ പുറത്ത്. നയന്‍താര ഇരട്ടവേഷത്തിലെത്തുന്ന ഐറയിലെ താരത്തിന്റെ പുതിയ മേക്ക് ഓവര്‍ ശ്രദ്ധേയമാകുന്നു. ചിത്രത്തിലെ മേഘദൂതം എന്ന ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോയാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ടത്.
നയന്‍താര വ്യത്യസ്തമായ ഗെറ്റപ്പിലെത്തുന്ന ചിത്രം ആരാധകര്‍ക്കിടയില്‍ വലിയ പ്രതീക്ഷ ഉയര്‍ത്തിയിട്ടുണ്ട്. സമൂഹ മാധ്യമങ്ങളില്‍ മികച്ച പ്രതികരണമാണ് ഗാനത്തിനു ലഭിക്കുന്നത്. നയന്‍താരക്ക് പുറമെ കലൈയരസന്‍, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
മലയാളി താരം കുളപ്പുള്ളി ലീല ഒരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. എച്ചരിക്കൈക്ക് ശേഷം സര്‍ജുന്‍ കെ.എം സംവിധാനം ചെയ്യുന്ന ചിത്രമാണ് ഐറ. സുദര്‍ശന്‍ ശ്രീനിവാസന്‍ ചായാഗ്രഹണം നിര്‍വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിച്ചിരിക്കുന്നത് പ്രിയങ്ക രവീന്ദ്രനാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല