സ്വന്തം ലേഖകന്‍: കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ‘റാഞ്ചിയ’ വിമാനം മോചിപ്പിച്ചു. വിവിധ സുരക്ഷാ ഏജന്‍സികളാണ് അടിയന്തിര സന്ദര്‍ഭങ്ങള്‍ നേരിടാന്‍ മോക്ക് ഡ്രില്‍ നടത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് മൂന്നുമണിയോടെയാണ് വിമാനറാഞ്ചലിന്റേയും തുടര്‍ന്ന് റാഞ്ചികളുടെ കൈയില്‍നിന്ന് വിമാനം സുരക്ഷാസേന മോചിപ്പിക്കുന്നതിന്റെയും റിഹേസ്‌ഴല്‍ നടന്നത്.
വിമാനത്താവളത്തിലെ ഐസോലേഷന്‍ ബേയിലാണ് മോക് ഡ്രില്ല് അരങ്ങേറിയത്. അഞ്ചു റാഞ്ചികള്‍ ഉള്‍പ്പെട്ട സംഘം വിമാനം റാഞ്ചിയതായി ഉച്ചയ്ക്കു മൂന്നിന് എയര്‍ട്രാഫിക് കണ്‍ട്രോളിന് വിവരം ലഭിക്കുകയായിരുന്നു. തുടര്‍ന്ന് ഇവര്‍ വിമാനത്താവള ക്രൈസിസ് മാനേജ്‌മെന്റ് ഗ്രൂപ്പിന് വിവരം കൈമാറി. വിവിധ ഏജന്‍സികള്‍ ഉള്‍പ്പെട്ട ഗ്രൂപ്പ് അടിയന്തരയോഗം ചേര്‍ന്ന് എയര്‍ ഇന്ത്യയുടെ, സുരക്ഷാ ചുമതലയുള്ള കേന്ദ്ര വ്യവസായ സുരക്ഷാസേന വിഭാഗങ്ങള്‍ക്ക് വിവരം നല്‍കി.
മൂന്നു മണിയോടെ വിമാനത്താവളത്തില്‍ അതീവ ജാഗ്രതാനിര്‍ദേശം പുറപ്പടുവിച്ചു. കേന്ദ്ര വ്യവസായ സുരക്ഷാ സേനയിലെ കമാന്‍ഡോ വിഭാഗം പതിനഞ്ച് മിനിട്ടിനകം സ്ഥലത്തെത്തി റാഞ്ചികളെ കീഴ്‌പ്പെടുത്തി.
വിമാനത്തില്‍ നിന്നിറങ്ങുന്ന യാത്രക്കാരെ കൊണ്ടുവരുന്ന ബസ്സാണ് റാഞ്ചികളുടെ വിമാനമായി ഒരുക്കിയിരുന്നത്. സമീപത്തെ ആശുപത്രികള്‍, പോലീസ്, ഫയര്‍ഫോഴ്‌സ് എന്നിവര്‍ക്കും മുന്‍കൂട്ടി വിവരം നല്‍കിയിരുന്നു.
സുരക്ഷാസേനയുടെ സായുധ വിഭാഗം റാഞ്ചിയ വിമാനത്തിന് ചുറ്റും നിലയുറപ്പിച്ചു. 3.45 ഓടെ അവസാനഘട്ട പരിശോധനകളും പൂര്‍ത്തിയാക്കി വിമാനം സുരക്ഷിതമെന്ന് ഡെപ്യൂട്ടി കമാന്‍ഡന്റ് ബി മിത്ര പ്രഖ്യാപിച്ചതോടെയാണ് ഓപ്പറേഷന്‍ അവസാനിച്ചത്.
വിമാനത്താവളത്തില്‍ ഇത്തരത്തിലുള്ള അടിയന്തര സാഹചര്യങ്ങളില്‍ വിവിധ ഏജന്‍സികള്‍ എങ്ങിനെ പ്രതികരിക്കുമെന്ന് അറിയാനായിരുന്നു മോക് ഡ്രില്‍. വിമാനത്താവള ഡയറക്ടര്‍ പീറ്റര്‍. കെ അബ്രഹാം നടപടികള്‍ക്ക് നേതൃത്വം നല്‍കി.
കരിപ്പൂരില്‍ ‘റാഞ്ചിയ’ വിമാനം മോചിപ്പിച്ചു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല