വിനോദസഞ്ചാരികളുമായി വന്ന വിമാനം ലാന്‍ഡിങ്ങിനിടെ തെന്നിമാറിയത് പരിഭ്രാന്തി സൃഷ്ടിച്ചു. ബര്‍മ്മിംഗ്ഹാം എയര്‍പോര്‍ട്ടില്‍ ടൂറിസ്റ്റുകളുമായി എത്തിയ മൊണാര്‍ക്ക് ഫ്‌ളൈറ്റാണ് ലാന്‍ഡിങ്ങിനിടയില്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയത്. സമീപത്തെ പുല്ലിലേക്ക് നിരങ്ങിയിറങ്ങിയ വിമാനം ചെളിയില്‍ തറച്ചത് കാരണം കൂടുതല്‍ അപകടമുണ്ടായില്ല. അപകടമുണ്ടായ ഉടന്‍ തന്നെ രക്ഷാപ്രവര്‍ത്തകര്‍ രംഗത്ത് എത്തി വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരെ സുരക്ഷിതമായി മാറ്റി.
നൂറ് ടൂറിസ്റ്റുകളാണ് മൊണാര്‍ക്ക് ഫ്‌ളൈറ്റിന്റെ ബോയിംഗ് 737 വിമാനത്തില്‍ ഉണ്ടായിരുന്നത്. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോഴും ചെറിയ പ്രശ്‌നം ഉണ്ടായിരുന്നതായി യാത്രക്കാര്‍ പറയുന്നു. കഴിഞ്ഞമാസവും സമാനമായ പ്രശ്‌നം ഈ വിമാനത്തിനുണ്ടായതായും വിവരമുണ്ട്. ടേക്ക് ഓഫ് ചെയ്യുന്ന സമയത്ത് വിമാനം ശക്തമായി കുലുങ്ങിയിരുന്നതായി യാത്രക്കാര്‍ പറഞ്ഞു. ലാന്‍ഡിങ്ങിന് തൊട്ടുമുന്‍പും ഇതേ പ്രശ്‌നം കാണിച്ചിരുന്നു. തുടര്‍ന്ന് റണ്‍വേയില്‍ നിന്ന് വിമാനം തെന്നിമാറുകയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് ഉച്ചവരെ ബര്‍മ്മിംഗ്ഹാം എയര്‍പോര്‍ട്ടിലേക്കുളള എല്ലാ ഫ്‌ളൈറ്റുകളും റദ്ദാക്കിയിട്ടുണ്ട്. രണ്ട് മണിക്കൂര്‍ നേരത്തേക്ക് എയര്‍ പോര്‍ട്ട് അടച്ചിടേണ്ടി വന്നു. വിമാനം തിരികെ റണ്‍വേയിലേക്ക് കയറ്റിയതിന് ശേഷമാണ് വിമാനത്താവളം തുറന്നത്. ഫ്രാന്‍സിലെ നൈസില്‍ നിന്ന് ബര്‍മ്മിംഗ്ഹാമിലേക്ക് ടൂറിസ്റ്റുകളുമായി വന്നതാണ് വിമാനം. ടേക്ക് ഓഫ് ചെയ്തപ്പോഴും ലാന്‍ഡിങ്ങിന്റെ സമയത്തുമാണ് വിമനം ശക്തമായി കുലുങ്ങിയത്. എന്നാല്‍ യാത്രയിലുടനീളം പ്രശ്‌നങ്ങളൊന്നും ഉണ്ടായില്ല. വിമാനം കുലുങ്ങിയപ്പോഴും യാത്രക്കാര്‍ ആരും പരിഭ്രാന്തരായിരുന്നില്ല. എന്നാല്‍ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതോടെ എല്ലാവരും ആശങ്കയിലായി.
ഒരു മാസക്കാലത്തിനിടയ്ക്ക് ഇത് രണ്ടാം തവണയാണ് 25 വര്‍ഷത്തിലധികം പഴക്കമുളള ഈ വിമാനം അപകടത്തില്‍ പെടുന്നത്. കഴിഞ്ഞ ആഗസ്റ്റില് ടെനിറിഫില്‍ വച്ച് ഈ എയര്‍ക്രാഫ്റ്റ് ബ്രേക്ക് ഡൗണ്‍ ആയിരുന്നു. അന്ന് എഞ്ചിന്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് 140 യാത്രക്കാരുടെ സ്‌പെയിനിലെ ഒരു ദ്വീപിലേക്കുളള യാത്ര രണ്ട് ദിവസത്തേക്ക് മുടങ്ങിയിരുന്നു. വിമാനത്തിന്റെ സ്‌പെയര്‍പാര്‍ട്‌സ് എത്തിച്ച് തകരാര്‍ പരിഹരിച്ചശേഷമാണ് എയര്‍ക്രാഫ്റ്റ് യാത്രക്കാരുമായി പുറപ്പെട്ടത്. ലിത്വാനിയന്‍ കമ്പനിയായ എയര്‍ ഓറെലയുടേതാണ് മൊണാര്‍ക്ക് ഫ്‌ളൈറ്റ്. നൈസില്‍ നിന്ന യാത്രക്കാരുമായി വന്ന മൊണാര്‍ക്ക് ഫ്‌ള്ളൈറ്റിന്റെ ZB467 ഫ്‌ളൈറ്റ് റണ്‍വേയില്‍ നിന്ന് തെന്നി മാറിയതായും യാത്രക്കാര്‍ എല്ലാവരും തന്നെ പരുക്കേല്‍ക്കാതെ രക്ഷപെട്ടുവെന്നും ബര്‍മ്മിംഗ്ഹാം എയര്‍ പോര്‍ട്ടിലെ വക്താവ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല