1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 4, 2024

സ്വന്തം ലേഖകൻ: ഇറാന്‍ -ഇസ്രയേല്‍ സംഘര്‍ഷം മൂര്‍ച്ഛിച്ചതോടെ പ്രധാന വിമാനക്കമ്പനികള്‍ അവരുടെ യുകെയില്‍ നിന്നുള്ള ദുബായ് സര്‍വ്വീസുകള്‍ റദ്ദാക്കി. ഇസ്രയേല്‍ ലെബനനില്‍ കരയാക്രമണം തുടങ്ങി എന്നും, ഇറാന്‍ ഇസ്രയേലിന് നേരെ മിസൈല്‍ തൊടുത്തു വിട്ടു എന്നുമുള്ള വാര്‍ത്തകള്‍ പുറത്തു വന്നതിന് പിന്നാലെയാണ് ഈ തീരുമാനം.

യു എ ഇ എയര്‍ലൈന്‍സ്, എമിറേറ്റ്‌സ്, ഫ്ലൈ ദുബായ് എന്നിവര്‍ ദുബായില്‍ നിന്നും യു കെ, ഒമാന്‍, കുവൈത്ത് എന്നിവിടങ്ങളിലേക്കും ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുമുള്ള വിമാനങ്ങള്‍ റദ്ദാക്കി. ഇന്നും നാളെയുമായി (വെള്ളി, ശനി) ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളതും, ആ രാജ്യങ്ങളിലേക്കുള്ളതുമായ എല്ലാ സര്‍വീസുകളും റദ്ദാക്കിയതായി എമിറേറ്റ്‌സും അറിയിച്ചു.

ദുബായ് വഴി ഇറാഖ്, ഇറാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്ക് പോകേണ്ട യാത്രക്കാരെ, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അവരുടെ യാത്ര തുടങ്ങുന്ന ഇടങ്ങളില്‍ തന്നെ മടക്കി അയയ്ക്കുമെന്നും എമിറേറ്റ്‌സ് അറിയിച്ചിട്ടുണ്ട്. കഴിഞ്ഞ ചൊവ്വ- ബുധന്‍ ദിവസങ്ങളിലായി യൂറോപ്പില്‍ നിന്നും ഗള്‍ഫ് നാടുകളിലേക്ക് പോയ വിമാനങ്ങള്‍ക്കും ഏറെ തടസ്സങ്ങള്‍ നേരിടേണ്ടി വന്നതായി ദി ഇന്‍ഡിപെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മദ്ധ്യ പൂര്‍വ്വ ദേശത്തേക്ക് സര്‍വ്വീസ് നടത്തുന്ന പ്രമുഖ വിമാനക്കമ്പനികളായ എമിരേറ്റ്‌സിനും ഖത്തര്‍ എയര്‍വേയ്‌സിനും വിമാനം വഴി തിരിച്ചു വിടേണ്ടതായി വന്നതയും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതേസമയം, യു കെ ഫോറിന്‍ ഓഫീസ്, പക്ഷെ ബ്രിട്ടീഷ് പൗരന്മാരോട് ജാഗരൂകരായി ഇരിക്കാന്‍ ആവശ്യപ്പെട്ടു. അതുപോലെ, ലക്ഷക്കണക്കിന് വിനോദ സഞ്ചാരികള്‍ എത്തുന്ന പല പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും തീവ്രവാദി ആക്രമണത്തിന് സാധ്യതയുള്ളതായും ബ്രിട്ടീഷ് സര്‍ക്കാര്‍ ഇന്നലെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ട്രാന്‍സ്പോര്‍ട്ട് നെറ്റ്വര്‍ക്കുകള്‍, ബീച്ചുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, ഷോപ്പിംഗ് സെന്ററുകള്‍ എന്നിവിടങ്ങളിലൊക്കെ ആക്രമണം പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.