സ്വന്തം ലേഖകന്‍: വിമാന യാത്രക്കാര്‍ക്കായി റണ്‍വേയില്‍ വിമാനത്താവള ജീവനക്കാരന്റെ തകര്‍പ്പന്‍ ഡാന്‍സ്, വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു. ന്യൂയോര്‍ക്കിലെ ഗ്രേറ്റര്‍ റോച്ചസ്റ്റര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നുള്ള ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിമാനത്താവളത്തിലെ ഓപ്പറേഷന്‍ ഏജന്റായ കിറാന്‍ അഷ്‌ഫോര്‍ഡാണ് യാത്രക്കാരെ രസിപ്പിക്കാനായി റണ്‍വേയില്‍ തകര്‍പ്പന്‍ ഡാന്‍സ് കളിക്കുന്നത്.
വിമാനം പറന്നുയര്‍ന്നതിനു പിന്നാലെയുള്ള കിറാന്റെ ഡാന്‍സ് അമേരിക്കന്‍ സംഗീതജ്ഞനായ ടെറി മാക്ബ്രിഡ് ആണ് മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ടെറി പോസ്റ്റ് ചെയ്ത വീഡിയോ ഒരാഴ്ചയ്ക്കുള്ളില്‍ 9 മില്ല്യണ്‍ ആളുകളാണ് കണ്ടത്. റോച്ചസ്റ്റര്‍ വിമാനത്താവളത്തിലെ ജീവനക്കാരാനായ കിറാന്‍ അഷ്‌ഫോര്‍ഡ് നേരത്തേയും ഇത്തരം വാര്‍ത്തകളില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. യാത്രക്കാര്‍ക്കുള്ള അറിയിപ്പുകള്‍ പോപ്പ് സംഗീതം പോലെ ആലപിച്ചും ഇടയ്ക്കിടെ യാത്രക്കാരെ രസിപ്പിക്കാനായി ചില നൃത്തച്ചുവടുകള്‍ കാണിച്ചും താരമായ താരമായ ആളാണ് കിറാന്‍.
എങ്കില്‍ പോലും ഡാന്‍സ് വീഡിയോ പോലെ മറ്റൊന്നും കിറാനെ ലോക പ്രശസ്തനാക്കിയിട്ടില്ല. തന്റെ റണ്‍വേ ഡാന്‍സ് ഹിറ്റായതില്‍ സന്തോഷമുണ്ടെന്നാണ് കിറാന്റെ പ്രതികരണം. ഞാന്‍ എന്താണോ അതിന്റെ ഭാഗമാണ് ഈ കാണിക്കുന്നതെല്ലാം. യാത്രക്കാരെ സന്തോഷിപ്പിക്കുക എന്നതിലുപരി ഒരു നിമിഷമെങ്കിലും അവര്‍ക്ക് വളരെ പോസിറ്റീവ് എനര്‍ജി നല്‍കാനാണ് തന്റെ ശ്രമമെന്ന് കിറാന്‍ പറയുന്നു. വിഷാദത്തിലായിക്കുന്ന ഒരാള്‍ക്ക് അല്‍പ്പമെങ്കിലും സന്തോഷം പകരാനാണ് തന്റെ ഉദ്ദേശമെന്നും കിറാന്‍ കൂട്ടിച്ചേര്‍ത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല