
സ്വന്തം ലേഖകൻ: രാജ്യത്തെ തിരക്കേറിയ മോട്ടോര്‍വേകളില്‍ ഒന്നായ എം 25 ന്റെ ചില ഭാഗങ്ങള്‍ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൂന്ന് വാരാന്ത്യങ്ങളില്‍ അടച്ചിടുമെന്ന അറിയിപ്പ് ലഭിച്ചു. സറേ ഭാഗത്തെ, എ 3 മായുള്ള ജംഗ്ഷനില്‍ മോട്ടോര്‍ വേ അടച്ചിടുന്നത് ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുന്നവരുടെ യാത്രാ സമയം ദീര്‍ഘിപ്പിക്കും. ജംഗ്ഷന്‍ 10 വരെയുള്ള (സൈസ്ലി) റോഡിന്റെ അറ്റകുറ്റപ്പണികള്‍ക്കായി അടുത്ത ഏതാനും ആഴ്ചകളില്‍ ചില എന്‍ട്രി എക്സിറ്റ് സ്ലിപ് റോഡുകളും അടച്ചിടും.
ഗാറ്റ്വിക്ക്, ഹീത്രൂ വിമാനത്താവളങ്ങളിലേക്ക് പോകുവാന്‍ ഏറെ യാത്രക്കാര്‍ ഉപയോഗിക്കുന്ന തിരക്കേറിയ ഒരു ഭാഗമാണിത്. അതുകൊണ്ടു തന്നെ, വിമാനയാത്രയ്ക്ക് ഒരുങ്ങുന്നവര്‍ നേരത്തെ പുറപ്പെടണമെന്ന് ബ്രിട്ടീഷ് എയര്‍വേസ് അവരുടെ ഉപഭോക്താക്കളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഈ പണികള്‍ നടക്കുന്നതിനാല്‍, ജംഗ്ഷന്‍ 10 നും വൈസ്ലി റോഡിനും ചുറ്റുമുള്ള പല പ്രാദേശിക പാതകളിലും വന്‍ ഗതാഗത കുരുക്കും അനുഭവപ്പെട്ടേക്കാം.
ജംഗ്ഷന്‍ 10ല്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതിനുള്ള പണികളാണ് നടക്കുന്നത്. കൂടുതല്‍ ലൈനുകള്‍ ഒരുക്കുന്നതുള്‍പ്പടെയുള്ള പണികള്‍ ഇതില്‍ ഉള്‍പ്പെടും. 2022 ല്‍ ആരംഭിച്ച പദ്ധതി കഴിഞ്ഞ വേനല്‍ക്കാലത്ത് തീര്‍ക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാല്‍ ഏതാണ്ട് ഒന്‍പത് മാസത്തോളം നീണ്ടുനിന്ന തീവ്രമായ പ്രതികൂല കാലാവസ്ഥ മൂലം പണി വൈകുകയായിരുന്നു. 2026 വസന്തകാലത്തിന് മുന്‍പായി പണി തീര്‍ക്കാനാണ് ഇപ്പോള്‍ ഉദ്ദേശിക്കുന്നത്. എന്നാല്‍, ഇപ്പോള്‍ പ്രഖ്യാപിച്ചതല്ലാതെ വേറെ അടച്ചിടലുകള്‍ ഉണ്ടാകില്ല എന്നാണ് അറിയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല