സ്വന്തം ലേഖകൻ: വിമാനത്താവളങ്ങളിൽ അപരിചിതരിൽ നിന്ന് ബാഗുകൾ സ്വീകരിക്കുന്നതിനെതിരെ യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി നാർക്കോട്ടിക് കൺട്രോൾ ജനറൽ അഡ്മിനിസ്‌ട്രേഷൻ. യാത്രക്കാരെ മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെടുത്തുന്നത് ഒഴിവാക്കാനാണ് നാർക്കോട്ടിക് കൺട്രോൾ വകുപ്പ് മുന്നറിയിപ്പ് നൽകിയത്.
അപരിചിതരിൽ നിന്ന് വിമാനത്താവളങ്ങളിൽ ലഗേജ് ഏറ്റുവാങ്ങുന്നത് ഒഴിവാക്കണമെന്നാണ് മുന്നറിയിപ്പ്. യാത്രക്കാർ അറിയാതെ മയക്കുമരുന്ന് കടത്തുകാരുടെ കെണിയിൽ വീഴാനുള്ള സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ് ചൂണ്ടിക്കാട്ടുന്നു.
കള്ളക്കടത്ത് സംഘങ്ങൾ വഞ്ചനാപരമായ രീതികളാണ് സ്വീകരിക്കുന്നതെന്നും യാത്രയിൽ ജാഗ്രത പാലിക്കണമെന്നും അധികൃതർ ഓർമിപ്പെടുത്തുന്നു. മയക്കുമരുന്ന് ഇറക്കുമതി, കയറ്റുമതി അല്ലെങ്കിൽ കടത്ത് സുഗമമാക്കുന്നതിൽ ഏർപ്പെടുന്നവർ പ്രധാനിയായാലും കൂട്ടു പ്രതിയായാലും നിയമനടപടികൾ നേരിടേണ്ടി വരും. വിമാനത്താവളങ്ങളിലെ സുരക്ഷയും മയക്കുമരുന്ന് കുറ്റകൃത്യങ്ങൾ തടയുന്നതും ലക്ഷ്യമിട്ടാണ് ഈ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല