സ്വന്തം ലേഖകൻ: രാജ്യത്തെ വിമാനത്താവളങ്ങളിൽ ലോകത്തിലെ ആദ്യത്തെ വൈഫൈ 7 സേവനമൊരുക്കാൻ ഒമാൻ എയർപോർട്സ്. വൈഫൈ 7 സേവനം നൽകുന്നതിന് ഒമാൻ എയർപോർട്സ് ഒമാൻടെലുമായി പങ്കാളിത്ത കരാറിൽ ഒപ്പുവെച്ചു.
ഈ സേവനമൊരുക്കുന്നതിലൂടെ അത്യാധുനിക സാങ്കേതികവിദ്യ നടപ്പാക്കുന്ന ലോകത്തിലെ ആദ്യത്തെ എയർപോർട്ട് കമ്പനിയായി ഒമാൻ എയർപോർട്ട് മാറുമെന്ന് അധികൃതർ അറിയിച്ചു. കോമെക്സ് 2024 ടെക്നോളജി പ്രദർശനമേളയിലാണ് ഇതുസംബന്ധിച്ച കരാറിലെത്തിയത്.
ഒമാൻ എയർപോർട്ട് സി.ഇ.ഒ ശൈഖ് അയ്മാൻ ബിൻ അഹ്മദ് അൽ ഹൊസാനി, ഒമാൻടെൽ സി.ഇ.ഒ ശൈഖ് തലാൽ ബിൻ സഈദ് അൽ മമാരി എന്നിവർ പങ്കെടുത്തു. ഹുവായ് ഇൻറർ നാഷനലിന്റെ പ്രതിനിധികളും ഒപ്പിടൽ ചടങ്ങിൽ സാക്ഷികളായി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല