സ്വന്തം ലേഖകന്‍: ഇന്ത്യയില്‍ ഇനി 4ജി വാഴും കാലം, എയര്‍ടെല്‍ പുതിയ രാജ്യവ്യാപക സേവനവുമായി വരുന്നു. രാജ്യത്തെ 296 പട്ടണങ്ങളില്‍ 4ജി സര്‍വീസ് ആരംഭിക്കുന്നുവെന്ന് കമ്പനി പ്രഖ്യാപിച്ചു.
ഇന്ത്യയില്‍ ആദ്യമായി 4ജി സേവനം ആരംഭിച്ച ടെലകോം കമ്പനിയാണ് എയര്‍ടെല്‍. 2012 ഏപ്രിലില്‍ കൊല്‍ക്കത്തയിലായിരുന്നു അത്. പിന്നീട് ചില തിരഞ്ഞെടുത്ത നഗരങ്ങളിലും ഈ സേവനം തുടങ്ങിയിരുന്നു.
‘ഇനി, രാജ്യത്തെമ്പാടുമുള്ള ഉപയോക്താക്കള്‍ക്ക് എയര്‍ടെല്‍ 4ജിയുടെ സഹായത്തോടെ ഹൈ സ്പീഡ് വയര്‍ലെസ്സ് ബ്രോഡ്ബാന്‍ഡ് ഉപയോഗിക്കാം. തടസ്സമില്ലാത്ത എച്ച്ഡി വീഡിയോ സ്ട്രീമിങ്, സിനിമകള്‍, മ്യൂസിക്, ചിത്രങ്ങള്‍ എന്നിവയുടെ അതിവേഗ അപ്‌ലോഡിങും ഡൗണ്‍ലോഡിങുംഎന്നിങ്ങനെ ഡിജിറ്റല്‍ സൂപ്പര്‍ഹൈവെയുടെ സാധ്യതകള്‍ ഉപയോഗിക്കാന്‍ ഇത് സഹായിക്കും’ 4ജി അവതരിപ്പിച്ചുകൊണ്ട് ഭാരതി എയര്‍ടെല്ലിലെ ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
‘വിന്‍ക് മൂവീസ്’ എന്ന മൊബൈല്‍ ആപ്പും എയര്‍ടെല്‍ അവതരിപ്പിച്ചു. ആയിരക്കണക്കിന് സിനിമകളും ജനപ്രിയ വീഡിയോകളും കാണാന്‍ സഹായിക്കുന്ന ആപ്പ് ആണിത്. 4ജി ഹാന്‍ഡ്‌സെറ്റുകള്‍ നിര്‍മിക്കാന്‍ ഫ് ളിപ്പ്കാര്‍ട്ട്, സാംസങ് എന്നീ കമ്പനികളുമായി കൈകോര്‍ക്കുമെന്നും എയര്‍ടെല്‍ പ്രഖ്യാപിച്ചു.
എയര്‍ടെല്‍ 4ജി സര്‍വീസ് ലഭിക്കാന്‍ 4ജി സിം ഉപയോഗിക്കണം. 3ജിയുടെ നിരക്കിലാണ് തങ്ങള്‍ 4ജി നല്‍കുന്നതെന്നും എയര്‍ടെല്‍ അറിയിച്ചു. 25 രൂപ മുതലുള്ള ഡേറ്റാ പാക്കേജുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല